കുറ്റകൃത്യങ്ങളില്‍പ്പെട്ട് പ്രതികളാകുന്ന കുട്ടികളുടെ എണ്ണം കൂടുന്നു
|എട്ട് മാസത്തിനിടെ 500 ലധികം കേസുകള്‍
സംസ്ഥാനത്ത് കുട്ടികളുടെ കുറ്റകൃത്യങ്ങളില്‍ വര്‍ധന. മോഷണത്തിലും മയക്കുമരുന്നുകടത്തിലും തുടങ്ങി കൊലപാതകത്തിലും ബലാത്സംഗത്തിലും വരെ കുട്ടികള്‍ പ്രതികളാകുന്നു. നമ്മുടെ കുട്ടികള്‍ക്ക് എന്താണ് സംഭവിക്കുന്നത് ഞങ്ങളന്വേഷിക്കുന്നു.
ബൈക്ക് മോഷണത്തിലും മയക്കുമരുന്ന് കടത്തിലും പ്രതികളാകുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. എട്ട് മാസത്തിനിടെ അഞ്ഞൂറിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്ട്ട്‍ ചെയ്തിട്ടുള്ളത്. മൊബൈല്‍ ഫോണ്‍ മോഷണകേസുകളിലും കുട്ടികള്‍ വ്യാപകമായി പ്രതികളാകുന്നതായാണ് വിവരം. നല്ല സാമ്പത്തിക ശേഷിയുള്ള വീടുകളിലെ കുട്ടികളാണ് ബൈക്ക് മോഷണകേസില് പിടിക്കുന്നവരിലധികവും.
അനധികൃത മണല്‍-മണ്ണ് ലോറികള്‍ക്ക് വഴിയൊരിക്കുവാന്‍ ബൈക്കില്‍ എസ്‍കോര്‍ട്ട് പോകുന്നതും, കള്ളപണം കടത്തുന്നതും പലപ്പോഴും കുട്ടികളാണ്. കുട്ടികളെ പ്രലോഭിപ്പിച്ച് കൂടെ നിര്‍ത്തുന്നതാകട്ടെ വന്‍ മാഫിയയും. മൊബൈല്‍ ഫോണും ബൈക്കും സൌജന്യമായി നല്കിയാണ് കുട്ടികളെ വലയിലാക്കുന്നത്. പിടിക്കപെട്ടാലും ശിക്ഷ കുറവാണന്നതും ഇവര്‍ക്ക് സൌകര്യമാകുന്നു.
പല വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് മയക്ക് മരുന്ന് മാഫിയയും സജീവമാണ്. ഇത്തരം കുട്ടികളെ ക്വട്ടേഷന്‍ സംഘങ്ങളും ഉപയോഗിക്കുന്നതായി ഈ രംഗത്തുള്ളവര്‍ പറയുന്നു.