Kerala
മദ്യനയം പ്രത്യേകം ചര്‍ച്ച ചെയ്യാന്‍ ഇടത് തീരുമാനംമദ്യനയം പ്രത്യേകം ചര്‍ച്ച ചെയ്യാന്‍ ഇടത് തീരുമാനം
Kerala

മദ്യനയം പ്രത്യേകം ചര്‍ച്ച ചെയ്യാന്‍ ഇടത് തീരുമാനം

Sithara
|
28 Jan 2018 10:35 PM GMT

ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനത്തില്‍ ഉഭയകകക്ഷി ചര്‍ച്ചകളിലൂടെയെത്തിയ ധാരണകള്‍ക്ക് ഇന്നത്തെ മുന്നണിയോഗം അംഗീകാരം നല്‍കും. സര്‍ക്കാരിന്റെ ഒരുവര്‍ഷത്തേക്കുളള


നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ബില്‍ ഭേദഗതികളോടെ അവതരിപ്പിക്കാന്‍ എല്‍ഡിഎഫ് അനുമതി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. മദ്യനയം പ്രത്യേകം ചര്‍ച്ച ചെയ്യാനും എല്‍ഡിഎഫ് തീരുമാനം. നിലവിലെ മദ്യനയപ്രകാരം ഒക്ടോബറോടെ പത്ത് ശതമാനം ബിവറേജസ് ഔട്‌ലെറ്റുകള്‍ പൂട്ടേണ്ടിവരുന്ന സാഹചര്യത്തിലാണ് മദ്യനയത്തില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ എല്‍ഡിഎഫ് യോഗം ചേരുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം തുടരില്ലെന്ന് ഭരണമേറ്റെടുത്തയുടന്‍ തന്നെ മന്ത്രിമാര്‍ സൂചന നല്‍കിയിരുന്നു. ബോധവത്കരണത്തിലൂടെ മദ്യവര്‍ജനമെന്നതാണ് എല്‍ഡിഎഫ് പ്രകടന പത്രികയിലെ പ്രഖ്യാപനം. ഇനി മുതല്‍ ബിവറേജസ് ഔട്‌ലെറ്റുകള്‍ പൂട്ടേണ്ടതില്ലെന്നാണ് എല്‍ഡിഎഫിലെ പൊതുവികാരം. കൂടാതെ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനും ആലോചനയുണ്ട്.

കെഎസ്ആര്‍ടിസി എംഡിയെ മാറ്റാനും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്ന കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും.

Related Tags :
Similar Posts