Kerala
നാദിര്‍ഷയുടെ ജാമ്യാപേക്ഷ തീര്‍പ്പാക്കിനാദിര്‍ഷയുടെ ജാമ്യാപേക്ഷ തീര്‍പ്പാക്കി
Kerala

നാദിര്‍ഷയുടെ ജാമ്യാപേക്ഷ തീര്‍പ്പാക്കി

Sithara
|
30 Jan 2018 3:41 PM GMT

ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാം

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. ആവശ്യമെങ്കിൽ നാദിർഷയ്ക്ക്‌ നോട്ടീസ് നൽകി ഹാജരാകാൻ ആവശ്യപ്പെടാമെന്നും ഹൈക്കോടതി വ്യക്തമാക്കി.കേസിിലെ എല്ലാ സാക്ഷികളെയും പ്രതിയാക്കിയാൽ പിന്നെ സാക്ഷി പറയാൻ ആളുണ്ടാവില്ലെന്ന് ഹൈക്കോടതി പരാമർശിച്ചു.

നടി ആക്രമിക്കപെട്ട കേസിൽ പോലീസ് റിപ്പോർട്ട് അനുസരിച്ച് നാദിർഷയ്ക്ക്‌ അറസ്റ്റ് ഭീഷണി ഉണ്ടെന്ന് കരുതുന്നില്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണ സംഘത്തിന് ആവശ്യമെങ്കിൽ നാദിർഷയോട് നോട്ടീസ് നൽകിയ ശേഷം ഹാജരാകാൻ ആവശ്യപ്പെടാം. ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം ഉണ്ടെങ്കിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അതാകാം എന്നും ഹൈക്കോടതി വ്യക്തമാക്കി. എല്ലാ സാക്ഷികളെയും പ്രതിയാക്കിയാൽ പിന്നെ സാക്ഷി പറയാൻ ആളുണ്ടാവില്ല എന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. പ്രതിപ്പട്ടികയിൽ പ്രതികളുടെ എണ്ണം കൂടുന്നത് കേസ് ദുർബലമാക്കാം. ഇൗ പഴുത്‌ ഉപയോഗിച്ച് മറ്റ് പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ട് എന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ദിലീപും പൾസർ സുനിയും നാദിർഷ വഴി നിരന്തരം ടെലഫോൺ വഴി ബന്ധപ്പെട്ടു എന്നതിന് തെളിവുകളുണ്ട് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം. എന്നാല്‍‌ പൾസർ സുനിയും വിഷ്ണുവും വിളിച്ചത് കൊണ്ട് മാത്രം നാദിർഷ യെ പ്രതിയാക്കാൻ ആവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Similar Posts