Kerala
Kerala
വിഎസിന്റെ പോരാട്ടങ്ങള്‍ക്കൊപ്പം താനുമുണ്ടാകുമെന്ന് പിസി ജോര്‍ജ്
|31 Jan 2018 10:53 AM GMT
പതിനാറിന്റെ ചുറുചുറുക്കാണ് വിഎസിന് ഇപ്പോഴുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ജോര്‍ജ് പറഞ്ഞു.
വിഎസ് അച്യുതാനന്ദന്റെ പോരാട്ടങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്ന് പിസി ജോര്‍ജ്. പതിനാറിന്റെ ചുറുചുറുക്കാണ് വിഎസിന് ഇപ്പോഴുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് 'ജനപക്ഷ പാര്‍ട്ടി'യെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് പിസി ജോര്‍ജിന്റെ തീരുമാനം.
പൂഞ്ഞാറില്‍ നിന്ന് വിജയിച്ച ശേഷം തിരുവനന്തപുരത്തെത്തിയ ജോര്‍ജ് കന്റോണ്‍മെന്റ് ഹൌസിലെത്തിയാണ് വിഎസിനെ കണ്ടത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പൂഞ്ഞാറിലെത്തിയ വിഎസ് പിസി ജോര്‍ജിനെതിരെ ഒന്നും പറയാതിരുന്നത് ചര്‍ച്ചയായിരുന്നു.