സൌദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസി മലയാളികളുടെ യാത്രാക്കൂലി സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി
|മുംബൈയിലും ഡല്‍ഹിയിലുമെത്തിയവര്‍ക്ക് നാട്ടിലെത്താനുള്ള യാത്രാകൂലിയാണ് നല്‍കുക
സൌദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസി മലയാളികളുടെ യാത്രാക്കൂലി സര്‍ക്കാര്‍ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുംബൈയിലും ഡല്‍ഹിയിലുമെത്തിയവര്‍ക്ക് നാട്ടിലെത്താനുള്ള യാത്രാകൂലിയാണ് നല്‍കുക. യാത്രാകൂലി നല്‍കാനില്ലാത്തതിനാല്‍ മലയാളികള്‍ യാത്രാ റദ്ദാക്കുന്നുവെന്ന മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഇടപെടല്‍.
സൌദി ഓജര്‍ കമ്പനിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് യാത്രാ സൌകര്യം ഒരുക്കാത്ത വാര്‍ത്ത കഴിഞ്ഞ ദിവസം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡല്‍ഹിയില്‍ നിന്നും യാത്ര സൌകര്യം ഒരുക്കാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങുന്നതില്‍ നിന്നും കഴിഞ്ഞ ദിവസം രണ്ട് മലയാളികള്‍ പിന്‍മാറുകയും ചെയ്തു. സംഭവം വിവാദമായതോടെയാണ് ഡല്‍ഹിയില്‍ നിന്നും വിമാന ടിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ രാത്രി ഫേസ്ബുക്കിലൂടെ അറിയച്ചത്.
സൌദി സര്‍ക്കാര്‍ ചിലവില്‍ സൌദി എയര്‍ലൈന്‍സ് വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് തൊഴിലാളികള്‍ മടങ്ങുന്നത്. ഇങ്ങനെ ഡല്‍ഹിയിലും മുംബൈയിലും എത്തുന്നവര്‍ക്കാണ് ടിക്കറ്റ് നല്‍കു. എന്നാല്‍ വിമാന ടിക്കറ്റ് മാത്രമല്ല തങ്ങള്‍ പ്രശ്നമെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
സൌദി ഓജര്‍ കമ്പനിക്ക് പുറമെ നിരവധി സ്ഥാനപനങ്ങളില്‍ തൊഴിലാളികള്‍ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ വിപുലമായ പുനരധിവാസ പാക്കേജിന് രൂപം നല്‍കണമെന്നാണ് പ്രവാസികളുടെ ആവശ്യം.