Kerala
ഷൌക്കത്തിന്റെ വേരിളക്കിയത് സമുദായവോട്ടുകളുടെ ഏകീകരണംഷൌക്കത്തിന്റെ വേരിളക്കിയത് സമുദായവോട്ടുകളുടെ ഏകീകരണം
Kerala

ഷൌക്കത്തിന്റെ വേരിളക്കിയത് സമുദായവോട്ടുകളുടെ ഏകീകരണം

admin
|
3 Feb 2018 3:13 PM GMT

മുസ്ലിം സമുദായ വോട്ടുകള്‍ ഏകീകരിച്ചതാണ് നിലമ്പൂരില്‍ ആര്യാടന്‍ ഷൌകത്തിന്റെ തോല്‍വിക്ക് പ്രധാന കാരണം.

മുസ്ലിം സമുദായ വോട്ടുകള്‍ ഏകീകരിച്ചതാണ് നിലമ്പൂരില്‍ ആര്യാടന്‍ ഷൌകത്തിന്റെ തോല്‍വിക്ക് പ്രധാന കാരണം. മുസ്ലിം സമുദായത്തെ സിനിമകളിലൂടെയും മറ്റും ഷൌക്കത്ത് അധിക്ഷേപിക്കുന്നതായി മുസ്ലിംകളിലെ വലിയൊരു വിഭാഗത്തിന് പരാതിയുണ്ട്. 11504വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതു സ്വതന്ത്ര സ്ഥനാര്‍ഥി പിവി അന്‍വര്‍ വിജയിച്ചത്.

മുസ്ലിം സമുദായത്തിലെ ഇ.കെ സമസ്ത വിഭാഗം, മുജാഹിദുകള്‍ എന്നിവരുടെ വോട്ടുകള്‍ ഇടതു സ്വതന്ത്ര സ്ഥനാര്‍ഥിയായ പി.വി അന്‍വറിനാണ് ലഭിച്ചത്. മിക്ക സമയത്തും യുഡിഎഫിനൊപ്പം നിന്ന ഇ.കെ സമസ്ത നിലമ്പൂരില്‍ പി.വി അന്‍വറിനൊപ്പമാണ് നിന്നത്. സമസ്തയുടെ മുതിര്‍ന്ന നേതാക്കളെല്ലാം ഷൌക്കത്തിനെ പരാജയപെടുത്താന്‍ അണിയറയില്‍ സജീവമായി പണിയെടുത്തിട്ടുണ്ട്. മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്ന എഴുത്തുകളും സിനിമകളുമാണ് ഷൌക്കത്തിന് വിനയായത്.

മുന്നണി സ്ഥനാര്‍ഥികളെ കൂടാതെ എസ്ഡിപിഐക്കു മാത്രമാണ് നിലമ്പൂരില്‍ സ്ഥാനാര്‍ഥി ഉണ്ടായിരുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയും പി.വി അന്‍വറിനെ പിന്തുണച്ചു. മുസ്ലിം ലീഗിനെതിരെ പലസമയങ്ങളിലും ആര്യാടന്‍ മുഹമ്മദ് ഇറക്കുന്ന പ്രസ്താവനകളില്‍ ലീഗിനകത്ത് വലിയപ്രതിഷേധമാണ് ഉളളത്. നിലമ്പൂരില്‍ മക്കള്‍ രാഷ്ട്രീയം അനുവദിക്കുകയില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസുകാരിലെ ഒരു വിഭാഗവും അന്‍വറിന് വോട്ടുനല്‍കി. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പിന്തുണയും പി.വി അന്‍വറിന് നേടാന്‍ കഴിഞ്ഞു. ബിജെപി വോട്ടുകളും ഷൌക്കത്തിന് കാര്യമായി ലഭിച്ചില്ല. എല്ലായിടത്തും എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഇടതുപക്ഷത്തിനാണ് പിന്തുണ നല്‍കുന്നതെങ്കിലും നിലമ്പൂരില്‍ കുറച്ച് വോട്ടുകള്‍ ഷൌക്കത്തിന് ലഭിച്ചു.

Similar Posts