Kerala
കൊട്ടക്കമ്പൂരില്‍ ബിജെപി നേതാക്കളുടെ സന്ദര്‍ശനംകൊട്ടക്കമ്പൂരില്‍ ബിജെപി നേതാക്കളുടെ സന്ദര്‍ശനം
Kerala

കൊട്ടക്കമ്പൂരില്‍ ബിജെപി നേതാക്കളുടെ സന്ദര്‍ശനം

Sithara
|
4 Feb 2018 9:38 PM GMT

സന്ദര്‍ശനം നടത്തിയ ബിജെപി നേതാക്കള്‍ക്ക് ഇവിടെ ഭൂമിയുണ്ടെന്ന് സിപിഎം ആരോപിച്ചു. ആരോപണം ശരിയെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ബിജെപി

കൊട്ടക്കമ്പൂരിലെ 58ആം ബ്ലോക്ക് വിവാദഭൂമി ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ വട്ടവടയില്‍ മാധ്യപ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചെങ്കിലും പിന്നീട് അവര്‍ വഴങ്ങി. സന്ദര്‍ശനം നടത്തിയ ബിജെപി നേതാക്കള്‍ക്ക് ഇവിടെ ഭൂമിയുണ്ടെന്ന് സിപിഎം ആരോപിച്ചു. ആരോപണം ശരിയെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാക്കളും പ്രതികരിച്ചു.

ജോയ്സ് ജോര്‍ജ് എംപിയുടെയും സിപിഎം നേതാക്കളുടെയും മറ്റ് കയ്യേറ്റക്കാരുടെയും ഭൂമി സന്ദര്‍ശിക്കാനാണ് ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍, മധ്യമേഖലാ പ്രസിഡന്‍റ് നാരായണന്‍ നമ്പൂതിരി, ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘം എത്തിയത്. ഒപ്പമെത്തിയ മാധ്യമപ്രവര്‍ത്തകരെ വട്ടവടയില്‍വച്ച് തടയാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കൊട്ടക്കമ്പൂരിലേക്ക് പ്രവേശിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ അനുവദിച്ചു.

സന്ദര്‍ശനം നടത്തിയ ബിജെപി നേതാക്കള്‍ മനപൂര്‍വം വിവാദങ്ങളുണ്ടാക്കുകയാണെന്നും സന്ദര്‍ശനം നടത്തിയ നേതാക്കള്‍ക്ക് 58ാം ബ്ലോക്കില്‍ കയ്യേറ്റമുണ്ടെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം നേതാവുമായ രാമരാജ് ആരോപിച്ചു. ബ്ലോക്ക് നമ്പര്‍ 58ലു 62ലുമുള്ള കര്‍ഷകരെ സംരക്ഷിക്കണമെന്ന നിലപാടാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കിയത്. ബിജെപി നേതാക്കളുടേത് ഉള്‍പ്പെടെയുള്ള കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സെക്രട്ടറി എകെ നസീര്‍ പറഞ്ഞു. നീലക്കുറിഞ്ഞിയും കൊട്ടക്കമ്പൂരും വാര്‍ത്തകളില്‍ നിറഞ്ഞതോടെ രാഷ്ട്രീയ കൃഷിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പാര്‍ട്ടികള്‍.

Similar Posts