സന്നിധാനത്ത് പൊടിശല്യം മൂലം തീര്‍ത്ഥാടകര്‍ വലയുന്നു
|തുലാമഴയില്‍ ചെളിവെള്ളം ഒലിച്ചിറങ്ങിയതും സന്നിധാനത്ത് നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് പൊടിശല്യം രൂക്ഷമാക്കിയത്
ശബരിമല സന്നിധാനത്ത് പൊടിശല്യം മൂലം തീര്‍ത്ഥാടകര്‍ വലയുന്നു. തുലാമഴയില്‍ ചെളിവെള്ളം ഒലിച്ചിറങ്ങിയതും സന്നിധാനത്ത് നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് പൊടിശല്യം രൂക്ഷമാക്കിയത്.
തീര്‍ത്ഥാടന കാലത്തിനായുള്ള മുന്നൊരുക്കങ്ങളില്‍ മഴയാണ് വില്ലനായതെങ്കില്‍ ഇപ്പോള്‍ അധികൃതര്‍ മഴക്കായുള്ള പ്രാര്‍ത്ഥനയിലാണ്. മുഖം മൂടിയില്ലാതെ രക്ഷയില്ലാത്ത അവസ്ഥ. ആള്‍ത്തിരക്ക് കൂടിയതോടെ പ്രശ്നം കുറേക്കൂടി വഷളായി.
ശ്വാസ തടസ്സവും തുമ്മലും പിടിപെട്ട് നിക്കക്കള്ളിയില്ലാതായപ്പോള്‍ പ്രതിവിധിയും നിശ്ചയിക്കപ്പെട്ടു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന സാമഗ്രികള്‍ എടുത്തു നീക്കുക. അതുകൊണ്ടും തീര്‍ന്നില്ല ഫയര്‍ഫോഴ്സ് രംഗത്തെത്തി. പലയിടങ്ങളിലായി വെള്ളം തളിച്ചും ചീറ്റിച്ചും അഗ്നിശമന സേന കളം നിറഞ്ഞു. പ്രശ്നത്തിന് താല്‍കാലിക പരിഹാരമായെങ്കിലും സന്നിധാനം കഴുകി വൃത്തിയാക്കാനുള്ള കനത്ത മഴക്കുള്ള കാത്തിരിപ്പ് തുടരുകയാണ്.