Kerala
മദ്യശാലകള്‍ തുറക്കാനായില്ലെങ്കില്‍ വ്യാജമദ്യ വ്യാപനത്തിന് സാധ്യതയെന്ന് സര്‍ക്കാര്‍മദ്യശാലകള്‍ തുറക്കാനായില്ലെങ്കില്‍ വ്യാജമദ്യ വ്യാപനത്തിന് സാധ്യതയെന്ന് സര്‍ക്കാര്‍
Kerala

മദ്യശാലകള്‍ തുറക്കാനായില്ലെങ്കില്‍ വ്യാജമദ്യ വ്യാപനത്തിന് സാധ്യതയെന്ന് സര്‍ക്കാര്‍

Sithara
|
14 Feb 2018 3:57 AM GMT

പൊതുജനങ്ങളെ ബോധ്യപ്പെടുത്തി മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍

ദേശീയ പാതയോരങ്ങളില്‍ നിന്ന് മാറ്റിസ്ഥാപിക്കേണ്ട ചില്ലറ, വിദേശ മദ്യശാലകള്‍ തുറക്കാനായില്ലെങ്കില്‍ വ്യാജമദ്യ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍. പൊതുജനങ്ങളെ ബോധ്യപ്പെടുത്തി മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.

ദേശീയ പാതകളില്‍ 206 ചില്ലറ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാനുണ്ട്. ഇതില്‍ 20 ബെവ്കോ ഔട്ട്ലെറ്റുകള്‍ മാറ്റിസ്ഥാപിച്ചു. പുതിയ മദ്യനയത്തില്‍ തീരുമാനമായിട്ടില്ല. മദ്യവര്‍ജനത്തില്‍ ഊന്നിയ മദ്യനയമാണ് സര്‍ക്കാര്‍ ലക്‌‌ഷ്യമിടുന്നതെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ രേഖാമൂലം സഭയെ അറിയിച്ചു വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയാന്‍ ശക്തമായ നടപടിയെടുക്കും. സ്കൂളുകള്‍ക്കടുത്തുള്ള മരുന്നുഷോപ്പുകളില്‍ പരിശോധന ശക്തമാക്കുമെന്നും മന്ത്രിസഭയില്‍ പറഞ്ഞു.

നോട്ട് നിരോധത്തെ തുടര്‍ന്ന് മത്സ്യവില്‍പന, നിര്‍മാണം, ടെക്സ്റ്റയില്‍സ്, പ്ലൈവുഡ് മേഖലകളില്‍ 30 ശതമാനം മുതല്‍ 40 വരെ തൊഴില്‍ കുറഞ്ഞുവെന്നും ചോദ്യോത്തര വേളയില്‍ മന്ത്രി പറഞ്ഞു.

Related Tags :
Similar Posts