Kerala
അബദ്ധങ്ങളുടെ റേഷന്‍ കാര്‍ഡ് കരട് ലിസ്റ്റ്; അര്‍ഹരില്‍ പലരും പട്ടികയ്ക്ക് പുറത്ത്അബദ്ധങ്ങളുടെ റേഷന്‍ കാര്‍ഡ് കരട് ലിസ്റ്റ്; അര്‍ഹരില്‍ പലരും പട്ടികയ്ക്ക് പുറത്ത്
Kerala

അബദ്ധങ്ങളുടെ റേഷന്‍ കാര്‍ഡ് കരട് ലിസ്റ്റ്; അര്‍ഹരില്‍ പലരും പട്ടികയ്ക്ക് പുറത്ത്

Khasida
|
15 Feb 2018 2:33 PM GMT

നിയമമനുസരിച്ച് മുന്‍ഗണന പട്ടിയില്‍ ഉള്‍പ്പെട്ടാലെ സൌജന്യ റേഷന്‍ ലഭിക്കൂ.

കരട് പട്ടിക ഇറങ്ങിയപ്പോള്‍ റേഷന്‍ കാര്‍ഡ് ലിസ്റ്റില്‍ നിന്ന് കുറേയധികം കുടുംബങ്ങള്‍ പുറത്തായി. മുന്‍ഗണനാ പട്ടികയിലും മുന്‍ഗണന ഇതര പട്ടികയിലും ഉള്‍പ്പെടാത്തവര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. നിലവിലെ ബിപിഎല്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നവര്‍ മുന്‍ഗണനാ ഇതര പട്ടികയില്‍ വ്യാപകമായി ഉള്‍പ്പെട്ടതിന് പിന്നാലെയാണ് പുതിയ പരാതികള്‍.

സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബര്‍ 20-ന് പുറത്തിറക്കിയ കരട് ലിസ്റ്റ് സംബന്ധിച്ച പരാതികള്‍ ഓരോ ദിവസവും കൂടി വരുകയാണ്. നിലവിലെ ബിപിഎല്‍ ലിസ്റ്റില്‍ ഉണ്ടായിരുന്ന ചില കുടുംബങ്ങള്‍ കരട് പട്ടികയിറങ്ങിയപ്പോള്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവരായി മാറി.

റേഷന്‍ കാര്‍ഡ് ലഭിച്ചെങ്കിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒട്ടുമിക്കയാളുകളും മുന്‍ഗണന ഇതര പട്ടികയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നിയമമനുസരിച്ച് മുന്‍ഗണന പട്ടിയില്‍ ഉള്‍പ്പെട്ടാലെ സൌജ്യന്യ റേഷന്‍ ലഭിക്കൂ.

പേര്, വിലാസം, വരുമാനം തുടങ്ങിയവയെല്ലാം തെറ്റിയെന്ന പരാതി ഇതിന് പുറമേയുണ്ട്.

Similar Posts