വ്യാജമദ്യ ലോബിക്കെതിരെ വീട്ടമ്മയുടെ ഒറ്റയാള്‍ പോരാട്ടം
|കണ്ണൂര്‍ മുഴപ്പിലങ്ങാട് കുളം ബസാറിലാണ് സ്വന്തം ഭര്‍ത്താവ് അടക്കമുളളവരുടെ നേതൃത്വത്തില്‍ നടക്കുന്ന വ്യാജമദ്യ വില്‍പനക്കെതിരെ ഷാജിമ എന്ന വീട്ടമ്മ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്.
നാട്ടില്‍ പിടിമുറുക്കുന്ന വ്യാജമദ്യ ലോബിക്കെതിരെ വീട്ടമ്മയുടെ ഒറ്റയാള്‍ പോരാട്ടം. കണ്ണൂര്‍ മുഴപ്പിലങ്ങാട് കുളം ബസാറിലാണ് സ്വന്തം ഭര്‍ത്താവ് അടക്കമുളളവരുടെ നേതൃത്വത്തില്‍ നടക്കുന്ന വ്യാജമദ്യ വില്‍പനക്കെതിരെ ഷാജിമ എന്ന വീട്ടമ്മ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്.
ഒരു നാടിനെ ഒന്നാകെ മദ്യവും മയക്കുമരുന്നും കാര്‍ന്ന് തിന്നുമ്പോള്‍ അതിനെതിരായ ഒരു വീട്ടമ്മയുടെ പ്രതിരോധത്തിന്റെ ശബ്ദമാണിത്. ഭര്‍ത്താവ് അടക്കമുളള വ്യാജമദ്യ ലോബിക്കെതിരെ ഈ വീട്ടമ്മ ഇനി പരാതി നല്‍കാന്‍ ഒരിടവും ബാക്കിയില്ല. പക്ഷെ അധികാരികള്‍ ആ പരാതികള്‍ക്ക് നേരെ തുടര്‍ച്ചയായി കണ്ണടച്ചപ്പോഴാണ് മുഴപ്പിലങ്ങാട് ടൌണില്‍ ഷാജിമ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചത്. സമരം ആരംഭിച്ചതിന് തൊട്ട് പിന്നാലെ ഒരു നാട് മുഴുവന്‍ ഈ വീട്ടമ്മക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. മുഴുപ്പിലങ്ങാട് ടൌണിലും ബീച്ച് പരിസരത്തുമായി പുലര്‍ച്ചെ മുതല്‍ വ്യാജമദ്യ വില്‍പനയും മയക്കുമരുന്ന് ഇടപാടുകളും സജീവമാണെന്ന് ഇവരും സാക്ഷ്യപ്പെടുത്തുന്നു
വിദ്യാര്‍ഥികള്‍ അടക്കമുളളവര്‍ ഇവരുടെ കണ്ണിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതരുടെ ഭാഗത്തു നിന്ന് ഇതിനെതിരെ അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഷാജിമ പറയുന്നു.