ആയുസ്സില്ലാത്ത വാഗ്ദാനങ്ങളുമായി ഗോപാലകൃഷ്ണന്‍
|മിനുട്ടുകള്‍കൊണ്ടാണ് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ബി ഗോപാലകൃഷ്ണന്‍ താന്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന പ്രസ്താവന തിരുത്തികളഞ്ഞത്.
വാഗ്ദാനങ്ങളുടെ പെരുമഴക്കാലമാണ് തെരഞ്ഞെടുപ്പ് കാലം. എന്നാല്‍ ആ വാഗ്ദാനങ്ങള്‍ക്കു പോലും അധികം ആയുസില്ലെങ്കിലോ? മിനുട്ടുകള്‍കൊണ്ടാണ് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ബി ഗോപാലകൃഷ്ണന്‍ താന്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന പ്രസ്താവന തിരുത്തികളഞ്ഞത്.
താന്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചുകഴിഞ്ഞുവെന്നാണ് കണക്കുകള്‍ നിരത്തി സ്ഥാനാര്‍ഥിയുടെ അവകാശവാദം. മണ്ഡലത്തിലെ സ്ഥിരം താമസക്കാരനായ സ്ഥാനാര്‍ഥി താന്‍ മാത്രമാണ്. മണ്ഡലത്തിലെ 35000 വോട്ടുറപ്പിച്ച് വിജയിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.
ഇനി വോട്ടര്‍മാര്‍ക്കുള്ള വാഗ്ദാനം. ഓരോ വര്‍ഷവും ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കും. ഇനി അവ നടപ്പാക്കിയില്ലെങ്കിലോ?
"രാജിവെക്കും".
വിശ്വസിക്കാമോ, രാഷ്ട്രീയക്കാരനല്ലേ? ശരിക്കും രാജിവെക്കുമോ?
"എന്തിന് രാജിവെക്കണം, നടപ്പാക്കുമല്ലോ".
അപ്പോള്‍ അത്രയേയുള്ളു വാഗ്ദാനങ്ങളുടെ ആയുസ്. വാക്കുള്‍ മാറ്റിപറയുക എന്നത് രാഷ്ട്രീയകാരന്റെ സ്വഭാവമാണെന്ന് കുറ്റപ്പെടുത്തുന്നവരെ ഇനിയും ദോഷം പറയാനാവില്ല.