ചക്കിട്ടപ്പാറയില്‍ മനുഷ്യാവകാശ കമ്മീഷന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സന്ദര്‍ശിച്ചു
|ദുരിതബാധിതര്‍ക്ക് അനുകൂലമായ വിധിയുണ്ടായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കാത്തത് ദുഖകരമാണെന്ന് മനുഷ്യാവകാശ കമ്മീഷന്...
കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സഹായം നല്കാന് സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായിട്ടും സാങ്കേതികത്വം പറഞ്ഞ് സഹായം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്മീഷന് പറഞ്ഞു. ദുരിത ബാധിത പ്രദേശം സന്ദര്‍ശിക്കുന്ന വിവരം അറിയിച്ചിട്ടും പഞ്ചായത്ത് പ്രതിനിധികള്‍ എത്താത്തതിനെ രൂക്ഷമായ ഭാഷയിലാണ് കമ്മീഷന് വിമര്‍ശിച്ചത്.
ചക്കിട്ടപാറ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കാത്തതു മൂലമുള്ള ദുരിതം നേരില്‍ കണ്ട് മനസിലാക്കാനാണ് മനുഷ്യാവകാശ കമ്മീഷന് അക്റ്റിംഗ് ചെയര്മാന് പി മോഹനദാസ് എത്തിയത്. ചെമ്പനോട മേഖലയിലെ വീടുകള്‍ സന്ദര്‍ശിച്ച അദ്ദേഹം പരാതികള്‍ കേട്ടു. ദുരിതബാധിതര്‍ക്ക് അനുകൂലമായ വിധിയുണ്ടായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കാത്തത് ദുഖകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കമ്മീഷന് സ്ഥലം സന്ദര്‍ശിക്കുന്ന സമയത്ത് ചക്കിട്ടപാറ പഞ്ചായത്തില്‍ നിന്നും സെക്രട്ടറിയല്ലാതെ അംഗങ്ങളാരും എത്തിയിരുന്നില്ല. ജനപ്രതിനിധികള്‍ സ്ഥലത്തെത്താതിരുന്നത് കമ്മീഷനെ ചൊടിപ്പിച്ചു. ദുരിത ബാധിതരെ സംബന്ധിച്ച ഫയലുകള്‍ അടുത്ത സിറ്റിംഗില്‍ ഹാജരാക്കാന്‍ പഞ്ചായത്ത് സിക്രട്ടറിയോട് കമ്മീഷന് ആവശ്യപ്പെട്ടു. എന്നാല്‍ സന്ദര്‍ശന വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം,