Kerala
Kerala

സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണം, ജനം വലഞ്ഞു

Trainee
|
20 Feb 2018 6:54 AM GMT

കെ എസ് ആര്‍ ടി സി ബസുകള്‍ കൂടുതലായി ഓടുന്ന തെക്കന്‍ ജില്ലകളെ സ്വകാര്യബസ് സമരം കാര്യമായി ബാധിച്ചില്ല

യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നടത്തുന്ന സൂചനാപണി മുടക്ക് പൂര്‍ണം. ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. തെക്കന്‍ കേരളമൊഴികെയുള്ള ഇടങ്ങളില്‍ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു.പലയിടങ്ങളിലും കെ എസ് ആര് ടി സി അധിക സര്‍വീസ് ഏര്‍പ്പെടുത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി.

ബസ് സമരം വടക്കന്‍ ജില്ലകളിലെ ജനങ്ങളെ സാരമായി ബാധിച്ചു.യാത്രക്കാര്‍ക്ക് സമാന്തര ടാക്സി സര്‍വീസുകളായിരുന്നു ആശ്രയം. കോഴിക്കോട് പുതിയ. ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ടാക്സി ജീപ്പുകളടക്കം സര്‍വീസ് നടത്തി. മറ്റു ജില്ലകളിലേക്കുള്ള യാത്രക്കാര്‍ ഏറെ വലഞ്ഞു..ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് കെ എസ് ആര് ടി സി കൂടതല്‍ സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നു .മധ്യകേരളത്തെയും സമരം കാര്യമായി ബാധിച്ചു.കൊച്ചി നഗരത്തില്‍ യൂബര്‍ ടാക്സികളും ഓട്ടോറിക്ഷകളുമായിരുന്നു യാത്രക്കാര്‍ക്ക് ആശ്രയം.

സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന നിലപാടിലാണ് ബസുടമകള്‍. കെ എസ് ആര്‍ ടി സി ബസുകള്‍ കൂടുതലായി ഓടുന്ന തെക്കന്‍ ജില്ലകളെ സ്വകാര്യബസ് സമരം കാര്യമായി ബാധിച്ചില്ല..

Related Tags :
Similar Posts