Kerala
മുഖ്യമന്ത്രിക്കെതിരെ വി എസിന്റെ അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയച്ചുമുഖ്യമന്ത്രിക്കെതിരെ വി എസിന്റെ അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയച്ചു
Kerala

മുഖ്യമന്ത്രിക്കെതിരെ വി എസിന്റെ അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയച്ചു

admin
|
21 Feb 2018 7:19 AM GMT

തനിക്ക് അപകീര്‍ത്തികരമായ പ്രസ്താവന മുഖ്യമന്ത്രി പിന്‍വലിച്ചില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കേസ് നല്‍കുമെന്ന് വക്കീല്‍ നോട്ടിസ് പറയുന്നു

മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍ വക്കീല്‍ നോട്ടീസ് അയച്ചു. വി എസിനെതിരെ മുഖ്യമന്ത്രി നല്‍കിയ കേസിന്റെ വാദത്തിനിടെ അഭിഭാഷകന്‍ വി എസിന്റെ പ്രസ്താവനയില്‍ നിന്ന് പിന്നാക്കം പോയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് നടപടി.

തനിക്ക് അപകീര്‍ത്തികരമായ പ്രസ്താവന മുഖ്യമന്ത്രി പിന്‍വലിച്ചില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കേസ് നല്‍കുമെന്ന് വക്കീല്‍ നോട്ടിസ് പറയുന്നു. 31 കേസുണ്ടെന്ന വിഎസിന്റെ പ്രസ്താവനയില്‍ കോടതിയില്‍ ഉറച്ചുനിന്നതായും ചെറുന്നിയൂര്‍ പറഞ്ഞു.

Related Tags :
Similar Posts