സ്വാതന്ത്ര്യസമര സേനാനി കെ മാധവന്റെ ജന്മദിനം ആഘോഷിച്ചു
|കെ മാധവന് ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ വീട്ടിലെത്തി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് കെ മാധവനെ ആദരിച്ചു.
സ്വാതന്ത്ര്യസമര സേനാനി കെ മാധവന്റെ 102ാം ജന്മദിനം ആഘോഷിച്ചു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ മാധവന്റെ ആത്മകഥയുടെ അഞ്ചാം പതിപ്പ് പ്രശസ്ത സാഹിത്യകാരന് സക്കറിയ പ്രകാശനം ചെയ്തു.
കെ മാധവന് ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ വീട്ടിലെത്തി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് കെ മാധവനെ ആദരിച്ചു. കെ മാധവന്റെ ആത്മകഥയുടെ അഞ്ചാം പതിപ്പ് പ്രശസ്ത സാഹിത്യകാരന് സക്കറിയ പ്രകാശനം ചെയ്തു. 1982ല്‍ വാരണാസില് നടന്ന സിപിഐയുടെ സമ്മേളനത്തില്‍ വര്‍ഗ്ഗീയതക്കെതിരെ മതേതര ശക്തികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന കെ മാധവന്റെ പ്രമേയം അക്കാലത്ത് അവഗണിക്കപ്പെട്ടെങ്കിലും ഇന്ന് ഏറെ സക്തമാണെന്ന് സക്കറിയ പറഞ്ഞു.
ജില്ലാ കളക്ടര്‍ കെ ജീവന് ബാബു ജില്ലാ ഭരണകൂടത്തിന്റെ ഉപഹാരം മാധവേട്ടന് കൈമാറി. കെ മാധവന് ഫൗണ്ടേഷന് വൈസ് ചെയര്മാന് അഡ്വ. സി കെ ശ്രീധരന് അധ്യക്ഷത വഹിച്ചു.