കോഴിക്കോട് കുഴല്‍പ്പണ സംഘങ്ങളുടെ പകവീട്ടല്‍
|കുഴല്‍പ്പണ വിതരണക്കാരുടെ പണം തട്ടിയെടുക്കുകയോ അവരെ ഒറ്റിക്കൊടുക്കുകയോ ചെയ്തവരാണ് ആക്രമണത്തിന് ഇരയായവരെന്ന് പോലീസ്
കുഴല്‍പ്പണ സംഘങ്ങളുടേതെന്ന് സംശയിക്കുന്ന ആക്രമണങ്ങള്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലും താമരശ്ശേരിയിലും തുടരുമ്പോഴും പോലീസിന് ഫലപ്രദമായി ഇടപെടാനാകുന്നില്ല. ഒരു മാസത്തിനിടെ മൂന്ന് പേര്‍ക്കാണ് ഇത്തരം സംഘങ്ങളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. മര്‍ദ്ദനമേറ്റതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച കൊടുവള്ളി പെരിയാന്തോട് സ്വദേശി ഇസ്മയില്‍ മരിച്ചതാണ് അവസാനത്തെ സംഭവം
അജ്ഞാത സംഘങ്ങളുടെ ആക്രമണത്തിന് ഉറ്റവര്‍ ഇരയാക്കപ്പെട്ടതില്‍ സങ്കടപ്പെട്ട് കഴിയുന്ന നിരവധി കുടുംബങ്ങളുണ്ട് കൊടുവള്ളിയിലും താമരശ്ശേരിയിലും. കാണാതായതിന് ശേഷം മൃതദേഹം കണ്ടെത്തിയ മൂന്ന് സംഭവങ്ങള്‍. താമരശ്ശേരി സ്വദേശികളായ സക്കീര്‍ ഹുസൈനെയും യൂനുസിനെയും കുടകില്‍ കൊണ്ടുപോയി ബന്ധിയാക്കിയാണ് മര്‍ദ്ദിച്ചത്. കുഴല്‍പ്പണ വിതരണക്കാരുടെ പണം തട്ടിയെടുക്കുകയോ അവരെ ഒറ്റിക്കൊടുക്കുകയോ ചെയ്തവരാണ് ആക്രമണത്തിന് ഇരയായവരെന്ന് പോലീസ് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ് പലരും ചികിത്സയില്‍ കഴിയുമ്പോഴും പോലീസിന് ആരെയും അറസ്റ്റ് ചെയ്യാനാകുന്നില്ല. രാഷ്ട്രീയ - മത നേതൃത്വങ്ങള്‍ ഈ പ്രശ്നത്തില്‍ പുലര്‍ത്തുന്ന മൌനം ഗൌരവമായി കാണേണ്ടതാണ്.