ബാര്‍ കോഴക്കേസ് അന്വേഷണം അട്ടിമറിച്ചിട്ടില്ലെന്ന് ശങ്കര്‍ റെഢി
|കേസെടുക്കാന്‍ കോടതി പറയുന്ന കാരണങ്ങളെല്ലാം ശങ്കര്‍ റെഢി തള്ളിക്കളഞ്ഞു. വിജിലന്‍സ് ഡയറക്ടറെന്ന നിലയില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് സുകേശന് മൂന്ന് കത്തുകളയച്ചതെന്നാണ് വാദം.
ബാര്‍ക്കോഴക്കേസ് അന്വേഷണം അട്ടിമറിച്ചിട്ടില്ലെന്ന് സംസ്ഥാന ക്രൈം റെക്കോഡ്സ് മേധാവി എന്‍ ശങ്കര്‍ റെഢി. കേസെടുക്കാന്‍ കോടതി പറയുന്ന കാരണങ്ങളെല്ലാം ശങ്കര്‍ റെഢി തള്ളിക്കളഞ്ഞു. വിജിലന്‍സ് ഡയറക്ടറെന്ന നിലയില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് സുകേശന് മൂന്ന് കത്തുകളയച്ചതെന്നാണ് വാദം. വിന്‍സന്‍ എം പോള്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന സമയത്ത് നടന്ന അന്വേഷണത്തില്‍ അപകാതകളുണ്ടായിരുന്നതായും ശങ്കര്‍ റെഢി പറഞ്ഞു.
കോടതി കണ്ടെത്തിയത് പോലെ തന്നെ മൂന്ന് കത്തുകള്‍ സുകേശന് അയച്ചിരുന്നതായി ശങ്കര്‍ റെഢി സമ്മതിച്ചു. കേസിലെ ഏക ദൃക്സാക്ഷിയായ അമ്പിളി ആദ്യം നല്‍കിയ മൊഴി മാറ്റി നല്‍കിയതിന് ശേഷമാണ് അമ്പിളിയുടെ മൊഴി മുഖവിലക്കെടുക്കേണ്ടന്ന് പറഞ്ഞ് കത്തയച്ചത്. കെഎം മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന്‍ രണ്ട് തവണ തന്നോട് പറഞ്ഞ സാഹചര്യത്തിലാണ് കെഎം മാണിയെ കുറ്റവിമുക്തമാക്കികൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കത്ത് നല്‍കിയത്. കോടതി അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ ഡിജിപി ശങ്കര്‍ റെഢിയെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ഭരണ പരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.