കെ.സി ജോസഫിനെതിരെ വിമതന്‍
|ഇരിക്കൂറില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി ജോസഫിനെതിരെ വിമതന്‍ മത്സരരംഗത്ത്
ഇരിക്കൂറില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി ജോസഫിനെതിരെ വിമതന്‍ മത്സരരംഗത്ത്. കോണ്‍ഗ്രസ് ഇരിക്കൂര്‍ മണ്ഡലം പ്രസിഡണ്ട് കെ.ആര്‍ അബ്ദുള്‍ഖാദറാണ് കെ.സി ജോസഫിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രാദേശികമായ എതിര്‍പ്പുകള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെ.സി ജോസഫ് പറഞ്ഞു.
കെ.സി ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആഴ്ചകള്‍ക്ക് മുമ്പെ പ്രതിക്ഷേധമുയര്‍ന്നിരുന്നു. ഇരിക്കൂറില്‍ നിന്ന് തന്നെയാണ് വിമതനും രംഗപ്രവേശം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് ഇരിക്കൂര്‍ മണ്ഡലം കമ്മറ്റിയുടെ പ്രസിഡണ്ട് കെ.ആര്‍ അബ്ദുള്‍ ഖാദറാണ് കെ.സി ജോസഫിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിച്ചുളളത്. മുപ്പത്തിയഞ്ച് വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.സി ജോസഫിനെ ഇത്തവണ മാറ്റി നിര്‍ത്തണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം നേതൃത്വം അവഗണിച്ചതിനെത്തുടര്‍ന്നാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് അബ്ദുള്‍ ഖാദര്‍ പറയുന്നു.
കെ.സി ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിക്ഷേധിച്ച് വിവിധ മണ്ഡലം കമ്മറ്റികള്‍ കേന്ദ്രീകരിച്ച് ഇന്ന് പ്രതിക്ഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും വിമത പക്ഷം പറയുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ ഒറ്റപ്പെട്ടതാണന്നും വരും ദിവസങ്ങളില്‍ ഇത് പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കെ.സി ജോസഫ് പറഞ്ഞു.
എന്നാല്‍ ജില്ലയിലെ ഒരു വിഭാഗം കോണ്ഗ്രസ് നേതാക്കളുടെ മൌനാനുവാദത്തോടെയാണ് ഇരിക്കൂറില്‍ കെ.സിക്കെതിരെ വിമതന്‍ മത്സരരംഗത്ത് എത്തിയതെന്നാണ് എ വിഭാഗത്തിന്റെ ആരോപണം.