ബാബുവിന്‍റെ പേരിലുള്ള ബാങ്ക് ലോക്കറുകള്‍ തുറന്ന് പരിശോധിക്കും
|മുന്‍ മന്ത്രി കെ ബാബുവിന്‍റെയും ബന്ധുക്കളുടേയും ബിനാമികളുടേയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ പണവും രേഖകളും വിജിലന്‍സ് നാളെ കോടതിയില്‍
മുന്‍ മന്ത്രി കെ ബാബുവിന്‍റെയും ബന്ധുക്കളുടേയും ബിനാമികളുടേയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ പണവും രേഖകളും വിജിലന്‍സ് നാളെ കോടതിയില്‍ സമര്‍പ്പിക്കും. എഫ് ഐ ആറില്‍ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ തെളിയിക്കുന്ന ചില രേഖകള്‍ വിജിലന്‍സിന് ലഭിച്ചിടതായാണ് സൂചന. ബാബുവിന്‍റെയും രണ്ട് മക്കളുടെയും
പേരിലുള്ള ബാങ്ക് ലോക്കറുകളും നാളെ തുറന്ന് പരിശോധിക്കും. ബാബുവിനോട് അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സാന്പത്തിക ഇടപാടുകള്‍ പരിശോധിക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ കെ ബാബുവിന്‍റെയും ബന്ധുക്കളുടേയും ബിനാമികളുടേയും വീട്ടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ 11 ലക്ഷത്തോളം രൂപയും 22 ഗ്രാം സ്വര്‍ണ്ണവും ഭൂമി ഇടപാട് നടത്തിയ രേഖകളും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണ നടത്താനാണ് വിജിലന്‍സിന്‍റെ തീരുമാനം. പിടിച്ചെടുത്ത പണവും രേഖകളും നാളെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും. ഇതോടൊപ്പം കൂടുതല്‍ പരിശോധന നടത്താനുള്ളഅപേക്ഷയും വിജിലന്‍സ് കോടതിയില്‍ നല്കിയേക്കും. നിലവില്‍ ബാബു സാന്പത്തിക ഇടപാട് നടത്തിയ എല്ലാ ആളുകളുടേയും സാന്പത്തിക ആസ്തിയും വരുമാന മാര്‍ഗ്ഗവും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് നേതാക്കളായ ജിജോ, ജോജി എന്നിവരുടേയും ബാബു മന്ത്രിയായിരുന്നപ്പോള്‍ പി എ ആയിരുന്ന നന്ദകുമാറും ഇതില്‍ ഉള്‍പ്പെടും. നന്ദകുമാറിന്റെ ഭാര്യയുടെ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ബാബുവിന്‍റെയും ബന്ധുക്കളുടേയും ബിനാമികളെന്ന് പറയുന്നവരുടേയും ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇവരുടെ പേരിലുള്ള അഞ്ചോളം ലോക്കറുകള്‍ തുറന്ന് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നടത്തിയ എല്ലാ സാന്പത്തിക ഇടപാടുകളും ഇവര്‍ വിശദമായി പരിശോധിക്കുന്നുണ്ട്.