Kerala
ട്രോളിങ് നിരോധം അവസാനിച്ചു; ചാകര എത്തിയില്ലട്രോളിങ് നിരോധം അവസാനിച്ചു; ചാകര എത്തിയില്ല
Kerala

ട്രോളിങ് നിരോധം അവസാനിച്ചു; ചാകര എത്തിയില്ല

Alwyn
|
8 March 2018 8:01 AM GMT

രാവിലെ മുതല്‍ തന്നെ മത്സ്യവുമായി ഹാര്‍ബറുകളിലേക്ക് ബോട്ടുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ചാകര പ്രതീക്ഷിച്ചെങ്കിലും ആദ്യ ദിനത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിരാശയായിരുന്നു ഫലം

ഒന്നരമാസത്തെ ട്രോളിങ് നിരോധനത്തിന് ശേഷം സംസ്ഥാനത്ത് ഹാര്‍ബറുകള്‍ വീണ്ടും സജ്ജീവമായി. രാവിലെ മുതല്‍ തന്നെ മത്സ്യവുമായി ഹാര്‍ബറുകളിലേക്ക് ബോട്ടുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ചാകര പ്രതീക്ഷിച്ചെങ്കിലും ആദ്യ ദിനത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിരാശയായിരുന്നു ഫലം.

47 ദിവസത്തെ നിരോധനത്തിന് ശേഷം ചാകര പ്രതീക്ഷിച്ചാണ് മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലിലേക്ക് പോയത്. എന്നാല്‍ ആദ്യ ദിനത്തില്‍ കടല്‍ കനിഞ്ഞില്ല. കരിക്കാടി ഇനത്തിലുളള മത്സ്യങ്ങളാണ് കൂടുതലായി ലഭിച്ചത്. വലിയ മത്സ്യങ്ങളെ ലഭിക്കാതായതോടെ ബോട്ടുകള്‍ നേരത്തെ തന്നെ മടങ്ങി. ട്രോളിങ് നിരോധനത്തിന് ശേഷം സാധാരണയായി ലഭിക്കാറുള്ള കിളിമീനും ഇത്തവണ ലഭിച്ചിട്ടില്ല. എങ്കിലും നഷ്ടം സംഭവിച്ചിട്ടില്ലെന്നാണ് തൊഴിലാളികളുടെ പക്ഷം. പഞ്ഞ കര്‍ക്കിടകം മാറുന്നതോടെ കടലിലെ വറുതി മാറുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കളര്‍ക്കോട് പാലിക്കുവാന്‍ ഭൂരിഭക്ഷ ബോട്ടുകളും ഇനിയും തയ്യാറായിട്ടില്ല.

Similar Posts