Kerala
സര്‍ക്കാരിന്റെ ഓണാഘോഷങ്ങള്‍ക്ക് ഇന്ന് തിരിതെളിയുംസര്‍ക്കാരിന്റെ ഓണാഘോഷങ്ങള്‍ക്ക് ഇന്ന് തിരിതെളിയും
Kerala

സര്‍ക്കാരിന്റെ ഓണാഘോഷങ്ങള്‍ക്ക് ഇന്ന് തിരിതെളിയും

Sithara
|
8 March 2018 2:47 AM GMT

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും.

ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറെടുത്ത് തലസ്ഥാന നഗരി. നാടുകാത്തിരിക്കുന്ന ഓണാഘോഷ പൂരത്തിന് ഇന്ന് തിരിതെളിയും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും.

30 വേദികളിലായി ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ രാവുകള്‍ക്കാണ് തലസ്ഥാന നഗരി സാക്ഷിയാകാന്‍ പോകുന്നത്. നഗരത്തിലെ പ്രധാനവീഥികളില്‍ അലങ്കാരദീപങ്ങള്‍ കൊണ്ട് പ്രകാശപൂരിതമാകും. കവടിയാര്‍ കൊട്ടാരം മുതല്‍ അട്ടക്കുളങ്ങര വരെ റോഡിന്റെ ഇരുവശങ്ങളും അലങ്കാര ദീപങ്ങള്‍ മിഴിതുറന്നു. ഇന്നലെ കനകക്കുന്നില്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍ അലങ്കാരദീപങ്ങളുടെ സ്വച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

നഗരത്തിന് പുറത്തേക്കും ഇത്തവണ ആഘോഷ പരിപാടികള്‍ നീളുന്നുണ്ട്. ശംഖുമുഖത്ത് അരങ്ങേറുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കലാപരിപാടികള്‍, ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ കലാവിരുന്ന്, തിരുവോണ ദിവസം നിശാഗന്ധിയില്‍ നടക്കുന്ന ഭിന്നശേഷിയുളളവരുടെ കലാപരിപാടികള്‍ എന്നിവ നവ്യാനുഭവം ആയിരിക്കും അനന്തപുരിക്ക് സമ്മാനിക്കുക. 18ന് നടക്കുന്ന വര്‍ണാഭമായ ഘോഷയാത്രയോടെയാണ് ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴുക.

Similar Posts