തൃശൂരിലെ കള്ളനോട്ട് വേട്ട: മൂന്ന് വിദേശികൾ അറസ്റ്റിൽ
|തൃശൂരിലെ ഹോട്ടലില്‍ നിന്നും 16 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെടുത്ത സംഭവത്തില്‍ 3 വിദേശികള്‍ അറസ്റ്റില്‍ . ബംഗളൂരുവില്‍ നിന്ന് തൃശൂര്‍ ഷാഡോ പൊലീസിന്റെ പിടിയിലായ ഇവരുടെ കയ്യില്‍ നിന്ന് ആറ് ലക്ഷം..
തൃശൂരിലെ ഹോട്ടലില്‍ നിന്നും 16 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെടുത്ത സംഭവത്തില്‍ 3 വിദേശികള്‍ അറസ്റ്റില്‍. ബംഗളൂരുവില്‍ നിന്ന് തൃശൂര്‍ ഷാഡോ പൊലീസിന്റെ പിടിയിലായ ഇവരുടെ കയ്യില്‍ നിന്ന് ആറ് ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെടുത്തു.
ഈ മാസം ആറാം തിയ്യതിയാണ് തൃശൂർ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്ത് നിന്നുള്ള ഹോട്ടലിൽ നിന്ന് 16 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് പേര് ഹോട്ടലിൽ ബാഗ് കൊണ്ട് വക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ കേസില്‍ മൂന്ന് കാമറൂൺ സ്വദേശികളെയാണ് തൃശൂർ ഷാഡോ പൊലീസ് ബംഗളുരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. ആറ് ലക്ഷത്തി മുപ്പത്തിയെണ്ണായിരം രൂപയുടെ കള്ളനോട്ടും കള്ളനോട്ട് നിർമ്മിക്കാനുപയോഗിക്കുന്ന വസ്തുക്കളും ഇവരിൽ നിന്ന് കണ്ടെടുത്തു.നോട്ടിരട്ടിപ്പ് സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതി മതിലകം സ്വദേശി അശോകനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികൾ എത്രലക്ഷം രൂപയുടെ കള്ളനോട്ടുകൾ ഇതുവരെ വിതരണം ചെയ്തു എന്ന് വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വിതരണം ചെയ്ത നോട്ടുകൾക്കായി തെരച്ചിൽ ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി.