ഇരുചക്രവാഹനം വാങ്ങുമ്പോള്‍ ഇനി ഹെല്‍മെറ്റ് സൗജന്യം
|ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഉപഭോക്തക്കള്‍ക്ക് ഹെല്‍മെറ്റ് സൌജന്യമായി നല്‍കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി.
ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഉപഭോക്തക്കള്‍ക്ക് ഹെല്‍മെറ്റ് സൌജന്യമായി നല്‍കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി. മോട്ടോര്‍ വാഹന നിയമത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. നിയമം പാലിക്കാത്ത പക്ഷം നിര്‍മാതാക്കളുടെ അപ്രൂവലും ട്രേഡ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കേണ്ടി വരുമെന്നും തച്ചങ്കരി കൊച്ചിയില്‍ പറഞ്ഞു.
നിലവില്‍ ഇരുചക്ര മോട്ടോര്‍ വാഹനത്തിന് നിര്‍മാതാക്കള്‍ നിര്‍ബന്ധമായും നല്‍കേണ്ട 5 അവിഭാജ്യ ഘടകങ്ങളില്‍ ഒന്നാണ് ഹെല്‍മെറ്റ്. നമ്പര്‍ പ്ലേറ്റ്, റിയര്‍വ്യൂ മിറര്‍, സാരി ഗാര്‍ഡ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവയാണ് മറ്റുള്ളവ. എന്നാല്‍ നമ്പര്‍ പ്ലേറ്റ് നല്‍കണമെങ്കില്‍ പോലും ഉപഭോക്താക്കള്‍ വലിയ തുക നല്‍കേണ്ടി വരുന്ന അസ്ഥയാണ് നിലവിലുള്ളതെന്ന് തച്ചങ്കരി പറഞ്ഞു.
2016 ഏപ്രില്‍ ഒന്നു മുതല്‍ നിയമം നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ചില ഡീലര്‍മാര്‍ എംആര്‍പി റേറ്റില്‍ വര്‍ധന വരുത്തി വാഹനം വില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും തച്ചങ്കരി പറഞ്ഞു. വാഹനങ്ങളുെട താല്‍ക്കാലിക രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റാനും ട്രാന്‍പോര്‍ട്ട് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. നൂറ് രൂപ ചിലവില്‍ ഇടനിലക്കാരുടെ സഹായമില്ലാതെ വാഹനം വാങ്ങിക്കുന്ന അന്ന് തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി വാഹനവുമായി പുറത്തിറങ്ങാം. സ്ഥിര രജിസ്ട്രേഷനും ഓണ്‍ലൈന്‍ ആക്കാനുള്ള തീരുമാനം സജീവ പരിഗണനയിലാണെന്നും തച്ചങ്കരി പറഞ്ഞു.