Kerala
24 വര്‍ഷത്തിനു ശേഷം സൈനികന്റെ മൃതദേഹാവശിഷ്ടം നാട്ടിലെത്തിച്ചു24 വര്‍ഷത്തിനു ശേഷം സൈനികന്റെ മൃതദേഹാവശിഷ്ടം നാട്ടിലെത്തിച്ചു
Kerala

24 വര്‍ഷത്തിനു ശേഷം സൈനികന്റെ മൃതദേഹാവശിഷ്ടം നാട്ടിലെത്തിച്ചു

Jaisy
|
10 March 2018 7:08 PM GMT

നാഗാലാന്റില്‍ തീവ്രവാദികളുടെ ആക്രമണത്തിനിടെയായിരുന്നു സെക്കന്‍ഡ് ലെഫറ്റനന്റായിരുന്ന തോമസ് ജോസഫ് മരണമടഞ്ഞത്

24 വര്‍ഷത്തിനു ശേഷം സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹാവശിഷ്ടം നാട്ടിലെത്തിച്ചു. കാഞ്ഞിരമറ്റം സ്വദേശിയായിരുന്ന തോമസ് ജോസഫിന്റെ ഭൌതികാവശിഷ്ടമാണ് സംസ്ക്കരിക്കുന്നതിനായി നാട്ടിലെത്തിച്ചത്. നാഗാലാന്റില്‍ തീവ്രവാദികളുടെ ആക്രമണത്തിനിടെയായിരുന്നു സെക്കന്‍ഡ് ലെഫറ്റനന്റായിരുന്ന തോമസ് ജോസഫ് മരണമടഞ്ഞത്.

1992 ല്‍ നാഗാലാന്റിലെ ചക്കബാമില്‍ വെച്ചുണ്ടായ തീവ്രവാദി ആക്രമണത്തിലായിരുന്നു ഗൂര്‍ഖാ റൈഫിള്‍സില്‍ സെക്കന്റ് ലെഫ്റ്റന്റായ തോമസ് ജോസഫ് അടക്കം 17 പേര്‍ കൊല്ലപ്പെട്ടത്. ചക്കബാമിലെ സൈനിക ശ്മശാനത്തില്‍ തന്നെ അടക്കം ചെയ്ത് മൃതദേഹം കാണാന്‍ സുബേദാര്‍ മേജറായിരുന്ന പിതാവ് എ.ടി ജോസഫിന് മാത്രമായിരുന്നു സാധിച്ചത്. മകന്റെ മൃതദേഹം കാണണമെന്ന മാതാവിന്റെ ആഗ്രഹം സാധിച്ചിരുന്നില്ല. ഒടുവില്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ തോമസ് ജോസഫിന്റെ സഹപാഠികളുടെ ഒത്തുചേരലിനിടെ അമ്മ മകന്റെ കബറിടം കാണാനും ഭൌതികാവശിഷ്ടങ്ങള്‍ കുടുംബകല്ലറയില്‍ സംസ്ക്കരിക്കാനുമുള്ള ആഗ്രഹം പങ്കുവയ്ക്കുകയായിരുന്നു. സഹപാഠികളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഭൌതികാവശിഷ്ടം നാട്ടിലെത്തിക്കാനുള്ള വഴി തെളിഞ്ഞത്. ഉച്ചക്ക് 1.20 ഓടുകൂടി നെടുമ്പാശ്ശേരിയിലെത്തിച്ച ഭൌതികാവശിഷ്ടത്തിന് സൈന്യം അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് ഭൌതികാവശിഷ്ടം കാഞ്ഞിരമറ്റത്തെ വീട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ 11.30 ന് കാഞ്ഞിരമറ്റം ഹോളി ക്രോസ് പള്ളിയില്‍ സര്‍ക്കാര്‍ - സൈനിക ബഹുമതികളോടെ സംസ്ക്കരിക്കും.

Similar Posts