മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് വിഎസ്
|കോടികള്‍ കവര്‍ന്ന മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ താന്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. അഴിമതിക്കെതിരായ പോരാട്ടം ഇനിയും തുടരും
മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ കേസുകളുണ്ടന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നതായി വി.എസ്. തന്റെ പ്രസ്ഥാവനക്കെതിരെ കേസുകൊടുക്കുവാന്‍ വി.എസിന്റെ വെല്ലുവിളി. തന്നോട് കേസ് നടത്തി തോറ്റവരാണ് പല പ്രമുഖരെന്നും വി.എസ്. ഉമ്മന്‍ചാണ്ടിയെ ചാടിക്കണമെന്നാണ് താനടക്കമുള്ള ഇടതുപക്ഷ നേതാക്കളുടെ അഭിപ്രായമെന്നും വി.എസ് പറഞ്ഞു. തൃശ്ശൂരില്‍ ഇടത് സ്ഥാനാര്‍ത്ഥികളുടെ പ്രചരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.
കോടികള്‍ കവര്‍ന്ന മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ താന്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. അഴിമതിക്കെതിരായ പോരാട്ടം ഇനിയും തുടരും. മണലൂരില്‍ മുരളി പെരുനെല്ലിയുടെ തിരഞ്ഞെടുപ്പ് പോതുയോഗത്തിലായിരുന്നു വി.എസ് നിലപാട് വ്യക്തമാക്കിയത്. തുടര്‍ന്ന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലും വി.എസ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. തൃശ്ശൂര്‍ ജില്ലയിലും വി.എസിന് ആവേശകരമായ സ്വീകരണമായിരുന്നു ലഭിച്ചത്.