Kerala
കോങ്ങാട് പ്രചരണം ഇഞ്ചോടിഞ്ച്കോങ്ങാട് പ്രചരണം ഇഞ്ചോടിഞ്ച്
Kerala

കോങ്ങാട് പ്രചരണം ഇഞ്ചോടിഞ്ച്

admin
|
15 March 2018 2:33 PM GMT

പാലക്കാട് ജില്ലയില്‍ ഇടത് സിറ്റിംഗ് സീറ്റില്‍ യുഡിഎഫ് ശക്തമായ സാന്നിധ്യം അറിയിക്കുന്ന മണ്ഡലമാണ് കോങ്ങാട്.

പാലക്കാട് ജില്ലയില്‍ ഇടത് സിറ്റിംഗ് സീറ്റില്‍ യുഡിഎഫ് ശക്തമായ സാന്നിധ്യം അറിയിക്കുന്ന മണ്ഡലമാണ് കോങ്ങാട്. അപ്രതീക്ഷിതമായിട്ടായിരുന്നു പന്തളം സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം.‌ കെ വി വിജയദാസ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ ജില്ലയില്‍ എല്‍ഡിഎഫിന് ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ച മണ്ഡലം കൂടിയായ കോങ്ങാട് ഇത്തവണ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കൂടുതല്‍ സജീവമാകാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്.

ഇടതു മുന്നണിക്ക് ശക്തമായ അടിവേരുകളുണ്ടായിട്ടും കോങ്ങാട് കഴിഞ്ഞ വട്ടം 3565 വോട്ടിനായിരുന്നു എല്‍ഡിഎഫ് ജയം. ‌ഇത്തവണ കരുത്തനായ സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് നിര്‍ത്തി. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെയുള്ള വികസന നേട്ടങ്ങളുമായി പ്രചരണത്തിന്റെ എല്ലാ ഘട്ടത്തിലും സജീവമാണ് വിജയദാസ്. മലയോര കുടിയേറ്റ ജനതയുടെ വോട്ടുകള്‍ നിലനിര്‍ത്താമെന്ന് ഇടതു മുന്നണി കണക്കുകൂട്ടുന്നു. ഈ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇരു മുന്നണികളുടെയും അന്തിമ ഘട്ട പ്രചാരണം.

മുസ്ലീം ലീഗിന് കരിമ്പ, തച്ചമ്പാറ തുടങ്ങിയ മേഖലയില്‍ സ്വാധീനമുണ്ട്. ഒന്‍പത് പഞ്ചായത്തില്‍ എട്ടും എല്‍ഡിഎഫിനാണ്. ഒന്നരപതിറ്റാണ്ടായി എല്‍ഡിഎഫ് ഭരിക്കുന്ന തച്ചമ്പാറ യുഡിഎഫ് നേടിയത് ശ്രദ്ധേയമാണ്. രേണു സുരേഷ് ആണ് ബിജെപി സ്ഥാനാര്‍ത്ഥി. 17598 വോട്ടുകളാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചിരുന്നു. ഈ നേട്ടം ബിജെപി നിലനിര്‍ത്തിയാല്‍ നഷ്ടം എല്‍ഡിഫിനെന്നാണ് വിലയിരുത്തല്‍. 2011 നേക്കാള്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായി കോങ്ങാട് മാറുന്നു.

Similar Posts