Kerala
Kerala
ഡോക്ടര്‍മാരുടെ കൂട്ട അവധി; ആരോഗ്യമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി
|15 March 2018 9:34 AM GMT
ആരോഗ്യവകുപ്പ് ഡയറക്ടറോട് ആരോഗ്യമന്ത്രി കെ കെ ശൈലജ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
തിരൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കൂട്ടഅവധി സംബന്ധിച്ച് ആരോഗ്യമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പ് ഡയറക്ടറോട് ആരോഗ്യമന്ത്രി കെ കെ ശൈലജ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മലപ്പുറം ഡിഎംഒ തിരൂര്‍ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയതായും സൂചന.
തിരൂര്‍ ആശുപത്രിയിലെ ആറ് ഡോക്ടര്‍മാരില്‍ രണ്ട് പേര്‍ മാത്രമാണ് ഇന്നലെ ഡ്യൂട്ടിക്ക് എത്തിയിരുന്നത്. സൂപ്രണ്ടും ഇന്നലെ അവധിയെടുത്തു. രോഗികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രിയുടെ നടപടി.