Kerala
കോണ്‍ഗ്രസ് പുന:സംഘടന: ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍കോണ്‍ഗ്രസ് പുന:സംഘടന: ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍
Kerala

കോണ്‍ഗ്രസ് പുന:സംഘടന: ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍

Sithara
|
16 March 2018 1:52 AM GMT

കേരളത്തിലെ കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്കായി സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍.


കേരളത്തിലെ കോണ്‍ഗ്രസ് പുനസ്സംഘടന സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ ഇന്ന് ഡല്‍ഹിയില്‍. വൈകിട്ട് നാല് മണിക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുമായി ചര്‍ച്ച നടത്തും. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് വി എം സുധീരനെ മാറ്റാതെയുള്ള പുനഃസംഘടനാ ഫോര്‍മുലയായിരിക്കും ചര്‍ച്ചയില്‍ ഹൈക്കമാന്‍റ് മുന്നോട്ട് വെക്കുക. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് വി എം സുധീരന്‍ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പുനസ്സംഘടയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍റ് നടത്തുന്ന മൂന്നാം വട്ട ചര്‍ച്ചയാണിത്. വിഎം സുധീരനും, രമേശ് ചെന്നിത്തലയും, ഉമ്മന്‍ ചാണ്ടിയുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു.തുടര്‍ന്ന് നാല്‍പതോളം സംസ്ഥാന നേതാക്കള്‍, പോഷക സംഘടന ഭാരവാഹികള്‍, എെപിമാര്‍ എന്നിവരുമായും രാഹുല്‍ ചര്‍ച്ചകള്‍ നടത്തി.ഈ ചര്‍ച്ചകളില് ഉയര്‍ന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അടിസ്ഥാനമാക്കി പുനസ്സംഘടനക്ക് അന്തിമ രൂപം ഇന്നത്തെ കൂടിക്കാഴ്ചയിലുണ്ടായേക്കും.

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് വിഎം സുധീരനെ മാറ്റണമെന്ന എ , ഐ ഗ്രൂപ്പുകളുടെ ആവശ്യത്തോട് അനുകൂലമായിട്ടല്ല ഹൈക്കാന്‍ഡ് പ്രതികരിച്ചത്. വി എം സുധീരനെ മാറ്റാതെ ഡിസിസി തലങ്ങളിലെ സമൂല അഴിച്ചുപണിയും കെപിസിസി ഭാരവാഹികളുടെ മാറ്റവുമാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുക. ഡിസിസി കമ്മിറ്റികളിലെ ഭാരവാഹികളുടെ എണ്ണം വെട്ടിച്ചുരുക്കാനും തീരുമാനിച്ചേക്കും. കെപിസിസി തലത്തില്‍ ഉയരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും, നിര്‍ണ്ണായക വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് കോര്‍ കമ്മറ്റി രൂപീകരിക്കലും ഇന്നത്തെ ചര്‍ച്ചയില്‍ ധാരണയാകും. ഡല്‍ഹിയിലെത്തിയ ശേഷം വി എം സുധീരന്‍ എ കെ ആന്‍റണിയുമായി ചര്‍ച്ച നടത്തി. രമേശ് ചെന്നിത്തലയും സുധീരനും ഉമ്മന്‍ചാണ്ടിയുമായി വെവ്വേറ കൂടിക്കാഴ്ചയും നടത്തി.

Similar Posts