മലപ്പുറത്ത് ഒരാള്‍ക്ക് കൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു
|ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മലപ്പുറം ജില്ലയില്‍ പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്കരിച്ചു.
മലപ്പുറം ജില്ലയില്‍ ഒരാള്‍ക്കുകൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു. ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മലപ്പുറം ജില്ലയില്‍ പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്കരിച്ചു. വിവിധ വകുപ്പുകള്‍ പദ്ധതിയുടെ ഭാഗമാണ്. അടുത്ത ദിവസം മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.
രണ്ട് ഡിഫ്തീരിയ മരണങ്ങള്‍ക്ക് ശേഷം പുതുതായി ഒരാള്‍ക്ക് കൂടി ഡിഫ്തീരിയ സ്ഥിരികരിച്ചതോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നീക്കം തുടങ്ങിയത്. കൊണ്ടോട്ടിക്ക് അടുത്ത് പളളിക്കലിലാണ് 21 വയസുകാരന് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംസ്ഥാനത്തു തന്നെ ഏറ്റവും കുറവ് ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്ന ജില്ല മലപ്പുറമാണ്. സംസ്ഥാനത്തുടനീളം 84 ശതമാനം പേര്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുളളത്. മലപ്പുറം ജില്ലയില്‍ 72 ശതമാനം പേര്‍ക്കാണ് കുത്തിവെപ്പ് എടുത്തിട്ടുളളത്. ഡിഫ്തീരിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങക്കായി പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കുന്നത്. ഉടന്‍തന്നെ ഓരോ പ്രദേശത്തും യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് യോഗം വിളിച്ചു ചേര്‍ക്കുക. സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തുക. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കും. രക്ഷിതാക്കളെ ബോധവല്‍കരിക്കുന്നതിന് പ്രത്യേക സംഘം ഉണ്ടാവും.