Kerala
കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കല്‍ കോളജുകള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളാകുംകോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കല്‍ കോളജുകള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളാകും
Kerala

കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കല്‍ കോളജുകള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളാകും

admin
|
17 March 2018 6:28 AM GMT

കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളായി ഉയര്‍ത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു.

കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളായി ഉയര്‍ത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു. 360 കോടി രൂപയാണ് ഇതിനായി കേന്ദ്രം അനുവദിക്കുക. ജില്ലകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഒന്‍പതിനായിരം കോടി രൂപയുടെ ഡയാലിസിസ് പദ്ധതിയോട് കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ല. എറണാകുളം ജില്ലയില്‍ മൂന്നാംഘട്ട ട്രോമാകെയറിനും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ ട്രോമാകെയര്‍ യൂണിറ്റുകളുടെ രണ്ടാം ഘട്ട പ്രവര്‍ത്തനത്തിനുമായി 17 കോടി രൂപ അനുവദിക്കും. അഞ്ച് ഇഎസ്ഐ ആശുപത്രികളെ കിടത്തി ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റുമെന്നും ജെപി നദ്ദ കോഴിക്കോട് പറഞ്ഞു.

Similar Posts