Kerala
Kerala
ജിസിഡിഎ ആസ്ഥാനത്ത് വിജിലന്‍സ് റെയ്ഡ്
|18 March 2018 11:30 PM GMT
അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്
ജിസിഡിഎ ആസ്ഥാനത്ത് വിജിലന്‍സ് റെയ്ഡ്. കൊച്ചി മുണ്ടംവേലി ഇക്കോ ഫാം ടൂറിസം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പദ്ധതിയുടെ നിര്‍മാണ ചിലവ് 6 കോടി രൂപയെന്ന് കണക്കാക്കിയത് പെരുപ്പിച്ച കണക്കാണെന്നും , മത്സ്യം വാങ്ങിയ ഇനത്തില്‍ സാമ്പത്തിക തിരിമറി നടത്തിയെന്നുമാണ് ആരോപണം. പാരിസ്ഥിതിക പഠനം നടത്താത്തതിനാല്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതായും ആക്ഷേപമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് സംഘം പരിശോധിച്ചു. ചില രേഖകള്‍ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.