Kerala
ഐഎന്‍എസ് വിരാട് ഡീകമ്മീഷനിങ്ങിനായി മടങ്ങുന്നുഐഎന്‍എസ് വിരാട് ഡീകമ്മീഷനിങ്ങിനായി മടങ്ങുന്നു
Kerala

ഐഎന്‍എസ് വിരാട് ഡീകമ്മീഷനിങ്ങിനായി മടങ്ങുന്നു

Sithara
|
19 March 2018 8:10 AM GMT

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന യുദ്ധവിമാനവാഹിനിയായ ഐഎന്‍എസ് വിരാട് ഡീകമ്മീഷനിങ്ങിന് മുന്നോടിയായുള്ള റീഫിറ്റിങ് പൂര്‍ത്തിയാക്കി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന യുദ്ധവിമാനവാഹിനിയായ ഐഎന്‍എസ് വിരാട് ഡീകമ്മീഷനിങ്ങിന് മുന്നോടിയായുള്ള റീഫിറ്റിങ് പൂര്‍ത്തിയാക്കി. ബോയിലറകളും മറ്റും നീക്കം ചെയ്ത ഐഎന്‍എസ് വിരാട് ഡീകമ്മീഷനിങിനായി ഈമാസം അവസാനത്തോടെ കൊച്ചി വിടും. ഈ വര്‍ഷം അവസാനത്തോടെ മുംബൈയിലാണ് ഐഎന്‍എസ് വിരാടിന്‍റെ ഡീകമ്മീഷനിങ് നടക്കുക.

ഇന്ത്യന്‍ നേവിയുടെ അവിഭാജ്യഘടകമായി നീണ്ട മൂന്ന് പതിറ്റാണ്ട്. ശ്രീലങ്കയിലെ ഓപറേഷന്‍ ജൂപിറ്റര്‍, കാര്‍ഗിലിലെ ഓപറേഷന്‍ വിജയ്, ഓപറേഷന്‍ പരാക്രമ, ഐഎന്‍സ് വിരാട് ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്ത് പകര്‍ന്ന സന്ദര്‍ഭങ്ങള്‍ നിരവധി. ഒടുവില്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഈ യുദ്ധവിമാനവാഹിനി വിടപറയുകയാണ്. 1991 മുതല്‍ കൊച്ചിയില്‍ അറ്റകുറ്റപണിക്കെത്തിയിരുന്ന വിരാടിന് കൊച്ചി സ്വന്തം വീട് തന്നെയായിരുന്നു. ഐഎന്‍എസ് വിരാടിന്‍റെ ആവസാനത്തെ കപ്പിത്താനും ഇത് വികാരനിര്‍ഭരമായ നിമിഷങ്ങള്‍.

ആവിയന്ത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ലേകത്തിലെ ഏക യുദ്ധവിമാനവാഹിനി കൂടിയാണ് ഐഎന്‍എസ് വിരാട്. റീഫിറ്റിങിനിടെ ബോയിലറുകളും മറ്റുമെല്ലാം നീക്കം ചെയ്ത വിരാട് ടഗ്ഗുകളുടെ സഹായത്തോടെയാണ് മുംബൈയിലേക്ക് മടങ്ങുക. ഡീകമ്മീഷനിങ്ങിനുശേഷം എന്തായിരിക്കും ഐഎന്‍എസ് വിരാടിന്‍റെ ഭാവിയെന്നത് ഇപ്പോഴും വ്യക്തമല്ല.

Related Tags :
Similar Posts