മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന വാദം തള്ളി പിതാവ് ഷാജി വര്‍ഗീസ്
|മിഷേല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ക്രോണിന്‍
സിഎ വിദ്യാര‍്ത്ഥിനി മിഷേല്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ക്രോണിനെ റിമാന്‍റ് ചെയ്തു. ക്രോണിന്‍രെ ജാമ്യപേക്ഷ കോടതി പരിഗണിക്കും. മിഷേലുമായി അടുപ്പിത്തിലായിരുന്നുവെന്നും ഇത് തന്‍റെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്നും ക്രോണിന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം മിഷേലിന്റെ മരണo ആത്മഹത്യയാണെന്ന് പോലീസ് പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് മിഷേലിന്‍റെ പിതാവ് പരഞ്ഞു.
ലോക്കല്‍ പൊലീസില്‍ നിന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തില്‍ ക്രോണിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. കേസ് അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിച്ചതിനാല്‍ ജാമ്യം അനുവധിക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. നാളെ കേസ് പരിഗണിക്കുന്ന കോടതിയില് ജാമ്യാപേക്ഷ വീണ്ടും നല്കാമെന്നും കോടതി അറിയിച്ചു. എറണാകുളം ജുഡീഷ്യല്‍ സെക്കന്‍റ് ക്ലാസ് കോടതി അവധിയിലായതിനാല്‍ മരട് കോടതിയാണ് കേസ് പരിഗണിച്ചത്. മിഷേലുമായി അടുപ്പത്തിലായിരുന്നുവെന്നും ആത്മഹത്യയ്ക്ക് മുന്‍പ് സന്തോഷത്തിലാണ് സംസാരിച്ചതെന്നും താന്‍ നിരപരാധിയാണെന്നും ഇയാള്‍കോടതിയെ അറിയിച്ചു.
ഇതിനിടെ പോലീസ് ആത്മഹത്യയിൽ ഉറച്ച് നിൽക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് മിഷേലിന്റെ അച്ഛൻ പറഞ്ഞു. സംഭവത്തിൽ ദൂരൂഹ അവശേഷിക്കുന്ന സാഹചര്യത്തിൽ സിറ്റി പോലീസ് കമ്മീഷണറെ നേരിട്ട് കണ്ട് അന്വേഷണം കാര്യക്ഷമാക്കണമെന്ന് ബന്ധുകൾ ആവശ്യപ്പെട്ടു. സംഭവ ദിവസം രാത്രി 7 മണിയോടെ ഗോസ്റി പാലത്തിന് സമീപം ഒറ്റയ്ക്ക് മിഷേലിനെ പോലൊരാളെ കണ്ടതായി വൈപ്പിൻ സ്വദേശിയായ ഒരാൾ മൊഴി നല്കിയിട്ടുണ്ട്.