Kerala
ജിഷ വധക്കേസ്: ‍ഡിജിപി ലോക്‍നാഥ് ബഹ്റ ഇന്ന് പെരുമ്പാവൂരില്‍ജിഷ വധക്കേസ്: ‍ഡിജിപി ലോക്‍നാഥ് ബഹ്റ ഇന്ന് പെരുമ്പാവൂരില്‍
Kerala

ജിഷ വധക്കേസ്: ‍ഡിജിപി ലോക്‍നാഥ് ബഹ്റ ഇന്ന് പെരുമ്പാവൂരില്‍

admin
|
19 March 2018 4:53 PM GMT

നിലവിലെ അന്വേഷണം പുതിയ രേഖാ ചിത്രം കേന്ദ്രീകരിച്ച്

ജിഷ വധക്കേസില്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡിജിപി ലോക്സാഥ് ബഹ്റ ഇന്ന് പെരുമ്പാവൂരില്‍ എത്തും.

തെളിവുകള്‍ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ജിഷയുടെ വീടിന് സമീപത്തെ ഇരിങ്ങോള്‍ കാവില്‍‌ ഇന്നലെ പരിശോധന നടത്തിയിരുന്നു.‌ ചില വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തിയെങ്കിലും അവയ്ക്ക് കേസുമായി ബന്ധമുണ്ടേയെന്ന് വ്യക്തമല്ല.

ഡിജിപിയായി ചുമതലയേറ്റശേഷം ആദ്യമായാണ് ലോക്‍നാഥ് ബഹ്റ പെരുമ്പാവൂരില്‍ എത്തുന്നത്. കേസ് അന്വേഷണം പൊലീസിന് വെല്ലുവിളിയായി തീര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ഡിജിപി നേരിട്ടെത്തുന്നത്. കേസന്വേഷണം താന്‍ നേരിട്ട് തന്നെ വിലയിരുത്തുമെന്ന് ബെഹ്റ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം അന്വേഷണ സംഘത്തെ ഉടച്ച് വാര്‍ത്തിട്ടും കേസില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ജിഷ കൊല്ലപ്പെട്ട ദിവസം ഇരിങ്ങോള്‍ കാവില്‍ അപരിചിതനായ ഒരാളെ കണ്ടെന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മൊഴിയുടെ അടിസ്ഥാനത്തില്‍ പുതിയ രേഖാചിത്രം തയ്യാറാക്കിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരിങ്ങോള്‍ കാവില്‍ പൊലീസ് വിശദമായ പരിശോധന നടത്തി. പരിശോധനയില്‍ ഒരു ഹാന്റിക്യാമറയും കാവിമുണ്ടും ഷര്‍ട്ടും കണ്ടെത്തി. എന്നാല്‍ ഇവയ്ക്ക് കേസുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നത് വ്യക്തമായിട്ടില്ല. 38 ഏക്കര്‍ വരുന്ന ഇരിങ്ങോള്‍ കാവില്‍ മെറ്റല്‍‌ ഡിറ്റക്ടര്‍ അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ചായിരുന്നു പരിശോധന. കേസില്‍ മൊഴിയെടുപ്പ് തുടരുമ്പോള്‍തന്നെ മുമ്പ് രേഖപ്പെടുത്തിയ മൊഴികളിലെ വൈരുദ്ധ്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Related Tags :
Similar Posts