Kerala
ലീഗും ആര്‍എംപിയും ധാരണയുണ്ടാക്കിയെന്ന ആരോപണം പരാജയ ഭീതി കൊണ്ടെന്ന് കെ കെ രമലീഗും ആര്‍എംപിയും ധാരണയുണ്ടാക്കിയെന്ന ആരോപണം പരാജയ ഭീതി കൊണ്ടെന്ന് കെ കെ രമ
Kerala

ലീഗും ആര്‍എംപിയും ധാരണയുണ്ടാക്കിയെന്ന ആരോപണം പരാജയ ഭീതി കൊണ്ടെന്ന് കെ കെ രമ

admin
|
22 March 2018 6:34 AM GMT

കുറ്റ്യാടിയില്‍ ആര്‍എംപി വോട്ടുകള്‍ ലീഗിന് നല്‍കി പകരം വടകരയില്‍ ലീഗ് വോട്ടുകള്‍ ആര്‍എംപിക്ക് മറിക്കാന്‍ ധാരണയുണ്ടാക്കിയെന്ന സിപിഎം ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് രമ പറഞ്ഞു

വടകരയില്‍ മുസ്ലിം ലീഗും ആര്‍എംപിയും തമ്മില്‍ ധാരണയുണ്ടാക്കിയെന്ന സിപിഎം ആരോപണം പരാജയ ഭീതി കൊണ്ടാണെന്ന് ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമ. ടിപി വധക്കേസില്‍ സിബിഐ അന്വേഷണം കൊണ്ടുവരുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും അല്‍‌പം പോലും ആത്മാര്‍ത്ഥതയില്ല. ഇക്കാര്യത്തില്‍ ജനങ്ങളുടെ കോടതിയിലേക്ക് പോകുകയാണെന്നും കെ കെ രമ മീഡിയാവണിനോട് പറഞ്ഞു.

കുറ്റ്യാടിയില്‍ ആര്‍എംപി വോട്ടുകള്‍ ലീഗിന് നല്‍കി പകരം വടകരയില്‍ ലീഗ് വോട്ടുകള്‍ ആര്‍എംപിക്ക് മറിക്കാന്‍ ധാരണയുണ്ടാക്കിയെന്ന സിപിഎം ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് രമ പറഞ്ഞു. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം കൊണ്ടുവരുന്ന കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും കള്ളക്കളി നടത്തുകയാണ്. വര്‍ഗീയ ഫാഷിസത്തെക്കുറിച്ച് പറയുന്ന സിപിഎം രാഷ്ട്രീയ ഫാഷിസത്തെക്കുറിച്ച് കൂടി അഭിപ്രായം പറയണമെന്നും കെ കെ രമ പറഞ്ഞു.

Related Tags :
Similar Posts