ജലക്ഷാമം പച്ചക്കറികൃഷിയെ ബാധിച്ചു; പണിയില്ലാതെ കര്‍ഷകതൊഴിലാളികള്‍
|വന്‍കിട കര്‍ഷകര്‍ വെള്ളക്ഷാമം കാരണം പച്ചക്കറികൃഷിയില്‍ നിന്നും പിന്‍മാറുന്നത് മേഖലയിലെ പരമ്പരാഗത കര്‍ഷകത്തൊഴിലാളികളെയാണ് സാരമായി ബാധിച്ചത്.
കിഴക്കന്‍മേഖലയില്‍ വന്‍കിട കര്‍ഷകര്‍ വെള്ളക്ഷാമം കാരണം പച്ചക്കറികൃഷിയില്‍ നിന്നും പിന്‍മാറുന്നത് മേഖലയിലെ പരമ്പരാഗത കര്‍ഷകത്തൊഴിലാളികളെയാണ് സാരമായി ബാധിച്ചത്. ഈ ഭാഗത്തെ ജനസംഖ്യയുടെ നല്ലൊരു ശതമാനവും പാടത്തെ പണികളെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. ഇരുന്നൂറു രൂപയില്‍ താഴെയാണ് കൂലിയെങ്കിലും വര്‍ഷത്തിലെ ഭൂരിഭാഗം ദിവസവും തൊഴില്‍ ലഭിച്ചിരുന്നു.
നൂറ്റി എഴുപത്തഞ്ച് രൂപയാണ് പല കൃഷിയിടങ്ങളിലും കൂലി. കുറഞ്ഞ കൂലിയാണെങ്കിലും അതാണ് പലര്‍ക്കും ആകെയുള്ള ആശ്രയം. ഇടവിളക്കൃഷി ഉണ്ടായിരുന്നതിനാല്‍ മുന്‍കാലങ്ങളില്‍ എല്ലാ ദിവസവും ജോലിയുണ്ടായിരുന്നു. ഇപ്പോള്‍ വെള്ളം സുലഭമായി ലഭിക്കുന്ന മൂന്നോ നാലോ മാസങ്ങളില്‍ മാത്രമാണ് കൃഷിപ്പണി. തൊഴിലുറപ്പു പദ്ധതികളും ഇവിടെ ബദലാകുന്നില്ല. പല കര്‍ഷകത്തൊഴിലാളികള്‍ക്കും വലിയ കടബാധ്യതകളുണ്ട്.
ദിവസവും പാടത്തു പണിയുള്ള കാലത്തുപോലും തിരിച്ചടവ് മുടങ്ങിയിട്ടുണ്ട്.
ജലസേചനത്തിന് സൌകര്യമെത്തിച്ച് കൃഷിയെ പുനരുജ്ജീവിച്ചില്ലെങ്കില്‍ വലിയ സാമൂഹിക പ്രത്യാഘാതമായിരിക്കും മേഖലയിലുണ്ടാവുക.