ഹാരിസണ്‍ മലയാളം തൊഴിലാളി സമരം പിന്‍വലിച്ചു
|വയനാട്ടിലെ ഹാരിസണ്‍സ് മലയാളം പ്ളാന്റേഷന് തോട്ടങ്ങളില്‍ തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്ക് സമരം പിന്‍വലിച്ചു.
വയനാട്ടിലെ ഹാരിസണ്‍സ് മലയാളം പ്ളാന്റേഷന് തോട്ടങ്ങളില്‍ തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്ക് സമരം പിന്‍വലിച്ചു. ഇന്നലെ, കളക്ടര്‍ കേശവേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. എസ്റ്റേറ്റ് ലേബര്‍ യൂണിയന് സിഐടിയുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു മാസമായി തൊഴിലാളികള്‍ സമരത്തിലായിരുന്നു.
ഹാരിസണ്‍സ് മലയാളം പ്ളാന്റേഷന് കമ്പനി ഏകപക്ഷീയമായി പ്രഖ്യാപിച്ച 8.33 ശതമാനം ബോണസ്, ഇരുപത് ശതമാനായി വര്ധിപ്പിയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു എസ്റ്റേറ്റ് ലേബര്‍ യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്കും ഓഫിസ് ഉപരോധ സമരങ്ങളും നടത്തിയത്. ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ 8.33 ശതമാനം ബോണസിനൊപ്പം ആയിരം രൂപ അഡ്വാന്‍സായി നല്‍കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചു. അഡ്വാന്‍സ് തുക പിന്നീട് തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നു തിരിച്ചു പിടിയ്ക്കും. ബോണസ് 20 ശതമാനമാക്കി ഉയര്‍ത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യും.
ഇതിനു മുന്‍പ് നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. തൊഴിലാളികള്‍ സമരം തുടര്‍ന്ന സാഹചര്യത്തില്‍ ഹാരിസണ്‍സ് കമ്പനി കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍, സമരക്കാരെ പല തവണ അറസ്റ്റു ചെയ്തു നീക്കി. പിന്നീട്, ഫാക്ടറികള്‍ ഉപരോധിച്ചു. തുടര്‍ന്നാണ് ഇന്നലെ വീണ്ടും ചര്‍ച്ച നടത്തിയത്. ഹാരിസണ്‍സ് മലയാളം പ്ളാന്റേഷനിലെ മറ്റ് തൊഴിലാളി സംഘടനകള്‍ ഒന്നും സമരത്തില്‍ പങ്കെടുത്തിരുന്നില്ല.