Kerala
Kerala
മോദിയുടെ സൊമാലിയ പരാമര്‍ശം: നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
|25 March 2018 1:34 PM GMT
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചതില്‍ ഇന്നും പ്രതിഷേധം തുടരുന്നു.
നരേന്ദ്ര മോദിയുടെ സൊമാലിയന്‍ പരാമാര്‍ശത്തില്‍ പ്രതിഷേധം തുടരുന്നു. പ്രസ്താവനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രസ്താവനയില്‍ മോദി മൌനം പാലിച്ചത് കേരളത്തെ ഞെട്ടിച്ചെന്നും കേരളത്തെ അപമാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
നരേന്ദ്ര മോദിയുടെ സൊമാലിയന്‍ പരാമര്‍ശം മാപ്പര്‍ഹിക്കാത്തതെന്ന് എകെ ആന്റണി പ്രതികരിച്ചു. ജനങ്ങളുടെയിടയില്‍ മോദിയുടെ നിലവാരം ഇടിഞ്ഞു. മോദി പരാമര്‍ശം പിന്‍വലിക്കണമെന്നും ആന്റണി പറഞ്ഞു.
ജനം തെരഞ്ഞെടുപ്പിലൂടെ മോദിക്ക് മറുപടി നല്‍കുമെന്ന് സിപിഎം പ്രതികരിച്ചു. എന്നാല്‍ മോദി കേരളത്തിന് നല്‍കിയ മുന്നറിയിപ്പാണിതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.