Kerala
അനധികൃത സ്വത്ത് സമ്പാദനം: കെ ബാബുവിനെ ചോദ്യം ചെയ്തുഅനധികൃത സ്വത്ത് സമ്പാദനം: കെ ബാബുവിനെ ചോദ്യം ചെയ്തു
Kerala

അനധികൃത സ്വത്ത് സമ്പാദനം: കെ ബാബുവിനെ ചോദ്യം ചെയ്തു

Sithara
|
26 March 2018 4:37 PM GMT

കൊച്ചിയിലെ വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്

അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്തു. കൊച്ചിയിലെ വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ബാബു തനിക്ക് രാജ്യത്തിനകത്തോ പുറത്തോ നിക്ഷേപമോ ഭൂമിയോ ഇല്ലെന്ന് പ്രതികരിച്ചു.

രാവിലെ പത്തരയോടെ ചോദ്യം ചെയ്യലിന് വിജിലന്‍സ് ഓഫീസില്‍ കെ ബാബു ഹാജരായി. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബിജി ജോർജ്ജും സംഘവും മൂന്നര മണിക്കൂർ ബാബുവിനെ ചോദ്യം ചെയ്തു. ചില പ്രാഥമികമായ കാര്യങ്ങള്‍ മാത്രമാണ് ഇന്നത്തെ ചോദ്യം ചെയ്യലില്‍ ഉണ്ടായത്. മക്കളുടെ കല്യാണം നടത്തിയതിന്റെ സാമ്പത്തിക ശ്രോതസുകളെ കുറിച്ച് വിജിലന്‍സ് ചോദിച്ചതായി സൂചനയുണ്ട്. അതേസമയം തനിക്ക് രാജ്യത്തിനകത്തോ പുറത്തോ യാതൊരു നിക്ഷേപവും ഇല്ലെന്നും അനധികൃതമായി ഭൂമിയില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം ബാബു പറഞ്ഞു.

ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന ബാബുറാമിന്റെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും ബാബുവിനോട് വിജിലന്‍സ് ചോദിച്ചതായും സൂചനയുണ്ട്. എന്നാല്‍ ഇയാളുമായി തനിക്ക് യാതൊരു ബിസിനസ് ബന്ധവും ഇല്ലെന്ന് ബാബു പറഞ്ഞു. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് വീണ്ടും ബാബുവിനെ ചോദ്യം ചെയ്യാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.

Related Tags :
Similar Posts