Kerala
സിപിഎം കൊല്ലം സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും വിമര്‍ശംസിപിഎം കൊല്ലം സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും വിമര്‍ശം
Kerala

സിപിഎം കൊല്ലം സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും വിമര്‍ശം

Muhsina
|
28 March 2018 10:55 PM GMT

ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ വീഴച സംഭവിച്ചു. ദുരിത മേഖലകളില്‍ നേരത്തെ മുഖ്യമന്ത്രി എത്തേണ്ടിയിരുന്നു. സാമ്പത്തിക സഹായം നല്‍കുന്നതും വൈകി. തോമസിചാണ്ടിയെ..

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം. ഓഖി ദുരന്തം കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചു. ദുരിത ബാധിത മേഖല മുഖ്യമന്ത്രി നേരത്തെ സന്ദർശിക്കേണ്ടിയിരുന്നു വെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കൊല്ലം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധി ചർച്ച പുരോഗമിക്കുകയാണ്.

ഓഖി ദുരന്തത്തിലെ രക്ഷാപ്രവർത്തനം കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ഗുരുതര വീഴ്ച സംഭവിച്ചു എന്നായിരുന്നു വിമർശനം. ഇത് മൂലം നിർമലാ സീതാരാമൻ അടക്കമുള്ളവർ തീരദേശത്ത് കൈയ്യടി വാങ്ങി. കൊൺഗ്രസ് രാഷ്ട്രിയമായ മുതലെടുപ്പ് നടത്തി.മുഖ്യമന്ത്രി നേരത്തെ തന്നെ ദുരിത ബാധിത മേഖലകൾ സന്ദർശിക്കാത്തത് സർക്കാരിന് തന്നെ കളങ്കമായി. ഓഖി ധനസഹായം നേരത്തെ തന്നെ വിതരണം ചെയ്യെണ്ടതായിരുന്നു എന്നും ചർച്ചക്കിടെ പ്രതിനിധികൾ പറഞ്ഞു. തോമസ് ചാണ്ടി വിശയത്തിലും മുഖ്യമന്ത്രിക്കെതിരേ വിമർശനം ഉയർന്നു. വനം മന്ത്രി വകുപ്പിലെ നിയമനങ്ങൾ സി.പി.ഐ പ്രവർത്തകർക്ക് വീതം വച്ച് നൽകുകയാണെന്നും പ്രതിനിധികൾ വിമർശിച്ചു.മന്ത്രിമാരായ കെ ടി ജലീലിനെതിരേയും ,കെ .കെ ഷൈലജ ടീച്ചർക്കെതിരേയും രൂക്ഷമായ വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്.

Similar Posts