Kerala
ഇറച്ചിക്കോഴികളില്‍ ഹോര്‍മോണ്‍ കുത്തിവയ്ക്കല്‍ വ്യാപകം;  നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്ഇറച്ചിക്കോഴികളില്‍ ഹോര്‍മോണ്‍ കുത്തിവയ്ക്കല്‍ വ്യാപകം; നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്
Kerala

ഇറച്ചിക്കോഴികളില്‍ ഹോര്‍മോണ്‍ കുത്തിവയ്ക്കല്‍ വ്യാപകം; നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്

Jaisy
|
1 April 2018 8:20 PM GMT

ഇറച്ചിക്കോഴിയിലെ ഹോര്‍‍മോൺ പരിശോധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ആരോഗ്യവകുപ്പ് നല്‍കിയത് ചിക്കന്‍ കറി പരിശോധിച്ച വിവരം

ഇറച്ചിക്കോഴികളിൽ ഹോര്‍മോണ്‍ കുത്തിവെക്കുന്ന എന്ന പരാതി വ്യാപകമായിട്ടും ആരോഗ്യവകുപ്പ് ഒരു നടപടിയുമെടുത്തില്ല. ഇറച്ചിക്കോഴിയിലെ ഹോര്‍‍മോൺ പരിശോധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ആരോഗ്യവകുപ്പ് നല്‍കിയത് ചിക്കന്‍ കറി പരിശോധിച്ച വിവരം.ഇറച്ചികോഴിയിലെ ഹോര്‍മോണ്‍ സംബന്ധിച്ച് രേഖാമൂലം പരാതി കിട്ടിയിട്ടില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

കോഴിക്കുഞ്ഞുങ്ങള്‍ പെട്ടന്ന് വളരുവാനും നല്ല തൂക്കമുണ്ടാകുവാനും ഹോര്‍മോണ്‍ കുത്തിവെക്കുന്നുണ്ടന്ന പരാതിയിൽ ആരോഗ്യവകുപ്പ് ഒരു നടപടിയുമെടുത്തില്ല. മനുഷ്യശരീരത്തിന് അപകടകരമായ തരത്തിലുള്ള ഹോര്‍മോണാണ് ഇറച്ചിക്കോഴിയിലുള്ളതെന്നും പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു പരാതിയും രേഖാമൂലം ലഭിച്ചില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്കയകറ്റണമെന്നും ഇതുവരെ ഇറച്ചിക്കോഴിയില്‍ നടത്തിയ പരിശോധന ഫലങ്ങള്‍ വെളിപ്പെടുത്തണമെന്നുമുള്ള അപേക്ഷക്ക് വിചിത്രമായ മറുപടിയാണ് ആരോഗ്യവകുപ്പ് നല്കിയത്. കോഴിക്കോട്ടെയും എറണാംകുളത്തെയും ലാബുകളിൽ ഹോട്ടലുകളില്‍ നിന്ന് പിടിച്ചെടുത്ത മസാല പുരട്ടിയ ചിക്കൻ പരിശോധിച്ചതായും ഇവയില്‍ ഹോര്‍മോണ്‍ സാന്നിധ്യമില്ലെന്നുമായിരുന്നു വിശദീകരണം.

സംസ്ഥാനത്ത് ഏകദേശം പന്ത്രണ്ട് ലക്ഷം കോഴികളെങ്കിലും ഒരു ദിവസം വില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 40 ശതമാനത്തിലധികം ഇതരസംസ്ഥാനത്ത് നിന്നുള്ളവയാണ്. എന്നിട്ടും ഗുണനിലവാര പരിശോധന എവിടെയും നടക്കുന്നില്ല.

Similar Posts