മലയാള സിനിമ സൂപ്പര്‍താരങ്ങള്‍ക്ക് ചുറ്റും കറങ്ങുന്നു: കാനം രാജേന്ദ്രന്‍
|സിനിമാ മേഖലയിലെ ഫാസിസത്തിനെതിരെയും ഗുണ്ടായിസത്തിനെതിരെയും സിപിഐ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ പരിപാടില്‍ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.
മലയാള സിനിമ സൂപ്പര്‍താരങ്ങള്‍ക്ക് ചുറ്റും കറങ്ങുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിനിമാ മേഖലയിലെ ഫാസിസത്തിനെതിരെയും ഗുണ്ടായിസത്തിനെതിരെയും സിപിഐ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ പരിപാടില്‍ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സംവിധായകന്‍ വിനയന് സ്വീകരണവും നല്‍കി.
സിനിമ സംവിധായകന്‍റെ കലയാണെന്നാണ് പറയുന്നത്. എന്നാല്‍ മലയാള സിനിമയില്‍ മാത്രം അത് ശരിയല്ല. വിനയനെ മലയാള സിനിമയില്‍ നിന്നും വിലക്കാന്‍ കാരണം ഇതാണെന്നും കാനം പറഞ്ഞു. സിനിമാ മേഖലയിലെ ദുഷിച്ച പ്രവണതകള്‍ക്കെതിരെ സിപിഐ സംഘടിപ്പിച്ച ജനകീയ പ്രതിഷേധത്തിലായിരുന്നു കാനം രാജേന്ദ്രന്‍റെ പ്രതികരണം.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍സ്റ്റാറുകള്‍ ചാര്‍ലി ചാപ്ലിന്‍റെ ആത്മകഥ വായിക്കണം. അവര്‍ അത് വായിച്ചിട്ടുണ്ടെങ്കില്‍ ലജ്ജിച്ച് തലതാഴ്ത്തും. 100 കോടി മുടക്കി സിനിമയെടുക്കുന്നതാണ് ഇവിടത്തെ വലിയ കാര്യം. രണ്ടു കോടി മുടക്കി സിനിമയെടുത്താലും അതുന്നയിക്കുന്ന പ്രശ്‌നമാണ് പ്രധാനമെന്നും കാനം കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖലയില്‍ നിന്നുണ്ടായി എതിര്‍പ്പില്‍ തനിക്ക് പൂര്‍ണ പിന്തുണ നല്‍കിയത് സിപിഐ ആയിരുന്നെന്ന് സംവിധായകന്‍ വിനയനും പ്രതികരിച്ചു.