Kerala
സംസ്ഥാനത്ത് സാമ്പത്തിക മുരടിപ്പ്, കടുത്ത ചെലവു ചുരുക്കല്‍ നടപടികള്‍ വേണ്ടിവരുമെന്ന് ധനമന്ത്രിസംസ്ഥാനത്ത് സാമ്പത്തിക മുരടിപ്പ്, കടുത്ത ചെലവു ചുരുക്കല്‍ നടപടികള്‍ വേണ്ടിവരുമെന്ന് ധനമന്ത്രി
Kerala

സംസ്ഥാനത്ത് സാമ്പത്തിക മുരടിപ്പ്, കടുത്ത ചെലവു ചുരുക്കല്‍ നടപടികള്‍ വേണ്ടിവരുമെന്ന് ധനമന്ത്രി

Jaisy
|
2 April 2018 11:39 AM GMT

എന്നാല്‍ ശമ്പളമോ ആനുകൂല്യങ്ങളോ മുടങ്ങില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സംസ്ഥാനത്ത് സാമ്പത്തിക മുരടിപ്പെന്ന് ധനമന്ത്രി തോമസ് ഐസക്. നികുതി വരുമാനത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നും കടുത്ത ചെലവു ചുരുക്കല്‍ നടപടികള്‍ വേണ്ടിവരുമെന്നും ധനമന്ത്രി പറഞ്ഞു. എന്നാല്‍ ശമ്പളമോ ആനുകൂല്യങ്ങളോ മുടങ്ങില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് സംസ്ഥാനമെന്നാണ് ധനമന്ത്രി നല്‍കുന്ന സൂചന. നികുതി വരുമാനം ഗണ്യമായി കുറഞ്ഞു. ജി എസ് ടിക്ക് ശേഷം പ്രതീക്ഷിച്ച വരുമാന വര്‍ധനവുണ്ടായില്ല. വരുമാനം നോക്കാതെ ചെലവ് ചെയ്തതും വിനയായി. പുതിയ സ്കൂളുകളും തസ്തികകള്‍ അനുവദിച്ചതും ബാധ്യതയായി. ക്രിസ്മസ് പ്രമാണിച്ച് ഡിസംബറില്‍ രണ്ട് ശമ്പളം നല്‍കാന്‍ കഴിയില്ല. ആനുകൂല്യങ്ങള്‍ തടയില്ലെങ്കിലും പദ്ധതി ചെലവുകള്‍ക്കുള്‍പ്പെടെ ട്രഷറി നിയന്ത്രണം തുടരും. വായ്പാ പരിധി പിന്നിട്ടതിനാല്‍ ജനുവരിയിലേ ഇനി വായ്പയെടുക്കാനാവൂ. അതുകഴിഞ്ഞാലും ചെലവുകള്‍ക്ക് വലിയ തോതില്‍ നിയന്ത്രണമുണ്ടാകുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts