തെരുവുബാല്യങ്ങളുടെ സ്വപ്‍നങ്ങള്‍ക്ക് തണലാകാന്‍ 'ആം ഓഫ് ജോയ്'
|അനാഥരെയും തെരുവില്‍ നിന്ന് കണ്ടെത്തുന്ന കുട്ടികളെയും പുനരധിവസിപ്പിക്കുന്ന ഫ്രീ ബേര്‍ഡ്സ് ഹോസ്റ്റലില്‍ ആം ഓഫ് ജോയിയുടെ നേതൃത്വത്തില്‍ അടിസ്ഥാനസൌകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.
തെരുവു ബാല്യങ്ങളുടെ സ്വപ്നങ്ങള്‍ക്ക് തണലാകുകയാണ് കോഴിക്കോട്ടെ ആം ഓഫ് ജോയ് എന്ന സംഘടന. അനാഥരെയും തെരുവില്‍ നിന്ന് കണ്ടെത്തുന്ന കുട്ടികളെയും പുനരധിവസിപ്പിക്കുന്ന ഫ്രീ ബേര്‍ഡ്സ് ഹോസ്റ്റലില്‍ ആം ഓഫ് ജോയിയുടെ നേതൃത്വത്തില്‍ അടിസ്ഥാനസൌകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.
മുറ്റത്തെ ബദാം മരത്തണലില്‍ കളി പറഞ്ഞിരിക്കാനൊരിടം. സ്വപ്നങ്ങള്‍ കാണാനും പഠിക്കാനും ആം ഓഫ് ജോയ് തീര്‍ത്ത ഈ കളിമുറ്റം കുട്ടികള്‍ക്കിതെല്ലാമാണ്. ചെളി നിറഞ്ഞ ബദാം മരചുവട്ടില്‍ മനോഹരമായ ഇരിപ്പിടങ്ങള്‍ വന്നപ്പോള്‍ അവര്‍ ആ മരത്തിന്‍ ഒരു പേരും നല്‍കി. ജാനകി. അനൂപ് - രേഖദാസ് ദമ്പതികളുടെ ആം ഓഫ് ജോയ് എന്ന സന്നദ്ദ സംഘടനയാണ് തെരുവുകുട്ടികളുടെ പുനരധിവാസ കേന്ദ്രമായ ഫ്രീബേര്‍ഡ്സിലെ കുട്ടികള്‍ക്കായി സൌകര്യങ്ങളൊരുക്കുന്നത്. ആറുവയസു മുതലുളള 26 കുട്ടികളാണ് ഇവിടെയുളളത്. സ്പോണ്‍സര്‍മാരില്‍ നിന്ന് കിട്ടുന്ന തുക കൂടി സംഭരിച്ചാണ് ആം ഓഫ് ജോയുടെ പ്രവര്‍ത്തനങ്ങള്‍. അടുത്തതായി ഇവിടെ അടുക്കളയും ഡൈനിങ് ഹാളും നിര്‍മ്മിച്ചു നല്‍കുന്ന പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ഇതിന് പുറമെ ആണ് കുട്ടികളെ താമസിപ്പിച്ചിരിക്കുന്ന ഹോസ്റ്റലിലും റീഡിങ് റൂമും ലൈബ്രറിയും ആം ഓഫ് ജോയ് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്.