പക്ഷിപ്പനി പടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
|മൃഗസംരക്ഷണ വകുപ്പ്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി പടരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് കര്‍ശന നിരീക്ഷണത്തിന് മൃഗസംരക്ഷണ വകുപ്പ് ഒരുങ്ങുന്നത്.
പക്ഷിപ്പനിയുള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. കാലാവസ്ഥാ മാറ്റം പക്ഷി മൃഗാദികളില്‍ പകര്‍ച്ച വ്യാധികള്‍ പടരാനിടയാക്കുമെന്നതിനാല്‍ ജാഗ്രത പുലര്‍ത്താനാണ് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നില്‍കിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടു വരുന്ന കന്നുകാലികളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ചൂട് വലിയ തോതില്‍ കൂടുന്ന സാഹചര്യമായതിനാല്‍ പക്ഷിപ്പനി പടര്‍ന്ന് പിടിക്കാന്‍ സാധ്യത കൂടുതലാണെന്ന നിഗമനത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി പടരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് കര്‍ശന നിരീക്ഷണത്തിന് മൃഗസംരക്ഷണ വകുപ്പ് ഒരുങ്ങുന്നത്. പക്ഷിപ്പനി ഇനിയും പടര്‍ന്ന് പിടിച്ചാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പും മൃഗസംരക്ഷണ വകുപ്പ് നല്‍കുന്നു.
ആന്ത്രാക്‌സ് ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ കന്നു കാലികള്‍ക്ക് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തല്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്ന കന്നു കാലികളെ പ്രത്യേകം പരിശോധനക്ക് വിധേയമാക്കാന്‍ ചെക്‌പോസ്റ്റുകളില്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ വളര്‍ത്ത് മൃഗങ്ങളെ നിരീക്ഷിക്കാന്‍ കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ പ്രത്യേകം നിര്‍ദേശം നല്‍കി.