Kerala
വെടിക്കെട്ടപകടം: വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് ഡയറക്ടറോട് കോടതിവെടിക്കെട്ടപകടം: വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് ഡയറക്ടറോട് കോടതി
Kerala

വെടിക്കെട്ടപകടം: വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് ഡയറക്ടറോട് കോടതി

admin
|
5 April 2018 2:36 PM GMT

മെയ് 17-നകം റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ ഡയറക്ടര്‍ ശങ്കര്‍ റെഢിയോട് ആവശ്യപ്പെട്ടത്.

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദശം. മെയ് 17-നകം റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ ഡയറക്ടര്‍ ശങ്കര്‍ റെഢിയോട് ആവശ്യപ്പെട്ടത്. കൊച്ചി സ്വദേശി ഗിരീഷ് ബാബു ഡിജിപിയടക്കമുള്ളവര്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് നടപടി.

ഡിജിപി, കൊല്ലം ജില്ലാ കളക്ടര്‍, ക്ഷേത്രം ഭാരവാഹികള്‍, കരാറുകാര്‍ തുടങ്ങിയ 13-പേര്‍ക്കെതിരെയാണ് കൊച്ചി സ്വദേശി വിജിലന്‍സ് കോടതിയെ സമീപിച്ചത്. ദുരന്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം. മത്സരകമ്പം നടത്തുന്നത് കൊണ്ട് പുറ്റിങ്ങല്‍ ക്ഷേത്രത്തിന് വന്‍ സാമ്പത്തിക ലാഭം ഉണ്ടായിരുന്നതായി ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ഷേത്രം ഭാരവാഹികള്‍ പാരിതോഷികം നല്‍കിയിരുന്നതായും പരാതിയിലുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മെയ് 17-നകം റിപ്പോര്‍ട്ട് നല്കണമെന്നാണ് നിര്‍ദ്ദേശം. അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ പരസ്പരം പഴിചാരിയ സാഹചര്യത്തില്‍ വിജിലന്‍സ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും.

Similar Posts