Kerala
Kerala

സ്ത്രീകളുടെ അന്തസുയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ് വിധിയെന്ന് കോടതി

admin
|
5 April 2018 9:47 AM GMT

പ്രതിയുടെ സാഹചര്യങ്ങളേക്കാള്‍ നീതിക്കായുള്ള സമൂഹത്തിന്റെ നിലവിളിയാണ് പരിഗണിച്ചതെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍.അനില്‍കുമാര്‍

അപൂര്‍വത്തില്‍ അത്യപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അമീറിന് വധശിക്ഷ വിധിച്ചത്. സ്ത്രീകളുടെ അന്തസുയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ് വിധിയെന്ന് കോടതി വ്യക്തമാക്കി. സമൂഹത്തിന്റെ നീതിക്കുവേണ്ടിയുള്ള നിലവിളിയാണ് കോടതി പരിഗണിച്ചത്. പ്രതിയുടേത് ദരിദ്ര ചുറ്റുപാടല്ല. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ പൊതുവികാരമുയം ത്താൻ ഉപകരിക്കുമെന്നും കോടതി വ്യക്തമാക്കി.

അമീറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. വിധിക്കെതിരെ പ്രതിഭാഗം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. നിയമവിദ്യാര്‍ഥിനി ജിഷ പെരുമ്പാവൂരിലെ വീട്ടില്‍ ദാരുണമായി കൊല്ലപ്പെട്ട് 19 മാസം പിന്നിട്ടപ്പോഴാണ് പ്രതി അമീര്‍ ഉള്‍ ഇ‍സ്‍ലാമിന് വിചാരണ കോടതി വധശിക്ഷ വിധിച്ചത്.. പ്രതിയുടെ സാഹചര്യങ്ങളേക്കാള്‍ നീതിക്കായുള്ള സമൂഹത്തിന്റെ നിലവിളിയാണ് പരിഗണിച്ചതെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍.അനില്‍കുമാര്‍വ്യക്തമാക്കി. സ്ത്രീകളുടെ അന്തസുയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ് വിധിയെന്നും കോടതി പറഞ്ഞു. വിചാരണകോടതി വിധിക്കെതിരെ അമീര്‍ ഹൈക്കോടതിയെ സമീപിക്കും. സെഷന്‍സ് കോടതി പക്ഷപാതം കാട്ടിയെന്ന ആരോപണം പ്രതിഭാഗ വീണ്ടും ഉന്നയിച്ചു.

ഏപ്രിൽ നാലിനു തുടങ്ങി എൺപത്തിയഞ്ച് ദിവസം നീണ്ട വിചാരണയ്ക്കൊടുവിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. അസംകാരനായ അമീര്‍ ഉള്‍ ഇസ്‍ലാമിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റു

Similar Posts