Kerala
സി.കെ. ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സുരേഷ് ഗോപിയുംസി.കെ. ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സുരേഷ് ഗോപിയും
Kerala

സി.കെ. ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സുരേഷ് ഗോപിയും

admin
|
5 April 2018 11:10 AM GMT

ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി സി.കെ. ജാനുവിന് ഒന്നും ചെയ്യേണ്ടി വരില്ലെന്നും അതിനു മുന്‍പു തന്നെ എല്ലാം നടപ്പാക്കാന്‍ താന്‍ ശ്രമിക്കുമെന്നുമുള്ള ഉറപ്പും നാട്ടുകാര്‍ക്ക് നല്‍കി. ആകെ അരമണിക്കൂര്‍ മാത്രമാണ് സുരേഷ് ഗോപി മണ്ഡലത്തില്‍ ചിലവഴിച്ചത്.

സുല്‍ത്താന്‍ ബത്തേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി.കെ. ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാജ്യസഭാ എംപിയും സിനിമാ താരവുമായ സുരേഷ് ഗോപി എത്തി. വോട്ടര്‍മാരെ ആവേശത്തിലാക്കാന്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സുരേഷ് ഗോപി ബത്തേരിയില്‍ എത്തിയത്. പിന്നീട് മോട്ടോര്‍ ബൈക്കുകളുടെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ പ്രചാരണ സമ്മേളന വേദിയിലേയ്ക്ക്. തുടര്‍ന്ന് സിനിമാ ഡയലോഗുകളെ ഓര്‍മപ്പെടുത്തും വിധം യുഡിഎഫിനെയും എല്‍ഡിഎഫിനെയും വിമര്‍ശിച്ചുള്ള പ്രസംഗം.

ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി സി.കെ. ജാനുവിന് ഒന്നും ചെയ്യേണ്ടി വരില്ലെന്നും അതിനു മുന്‍പു തന്നെ എല്ലാം നടപ്പാക്കാന്‍ താന്‍ ശ്രമിക്കുമെന്നുമുള്ള ഉറപ്പും നാട്ടുകാര്‍ക്ക് നല്‍കി. ആകെ അരമണിക്കൂര്‍ മാത്രമാണ് സുരേഷ് ഗോപി മണ്ഡലത്തില്‍ ചിലവഴിച്ചത്. സി.കെ.ജാനുവിന് വോട്ടുകള്‍ നല്‍കണമെന്ന് പലതവണ അഭ്യര്‍ഥിച്ച ശേഷം ആറു മിനിറ്റ് മാത്രം നീണ്ട പ്രസംഗം അവസാനിപ്പിച്ചു മടങ്ങി.

Similar Posts