Kerala
ജിഷ വധക്കേസില്‍ 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുംജിഷ വധക്കേസില്‍ 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും
Kerala

ജിഷ വധക്കേസില്‍ 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും

admin
|
5 April 2018 1:27 AM GMT

ഡിഎന്‍എ പരിശോധനാഫലം, അയല്‍വാസി പ്രതിയെ തിരിച്ചറിഞ്ഞത് എന്നിവ പ്രധാന തെളിവുകളായി ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം സമര്‍പ്പിക്കുക.

ജിഷ വധക്കേസില്‍ 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതി അമീറുല്‍ ഇസ്ലാമിന്റെ മൊഴിയിലെ പൊരുത്തക്കേടുകള്‍ പരിഹരിച്ച ശേഷം തെളിവെടുപ്പ് ആരംഭിക്കാനാണ് തീരുമാനം. കേസിന്റെ പുരോഗതി വിലയിരുത്താന്‍ ഡിജിപി നാളെ ആലുവയില്‍ എത്തും.അമീറുല്‍ ഇസ്‌ലാമിന്റെ സഹോദര്‍ ബഹറുല്‍ ഇസ്‌ലാമിനെ ചോദ്യം ചെയ്യുന്നതിനായി ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു.

അമിറുല്‍ ഇസ്ലാം പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കുന്ന പശ്ചാത്തലത്തില്‍ ലഭിച്ച തെളിവുകള്‍ ശാസ്ത്രീയമായി ഉറപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും വസ്ത്രവും ആസാമിലുണ്ടെന്നാണ് പുതിയ മൊഴി. പക്ഷേ ഇത് വിശ്വസനീയമല്ല. അത് കൊണ്ടു തന്നെ ആസാമിലെത്തിച്ചുള്ള തെളിവെടുപ്പ് നീട്ടിവെച്ചു. പ്രതിയുടെ പല്ലിന്റെയും കാല്‍പാദത്തിന്റെയും മാതൃക എന്നിവ തയ്യാറാക്കി തെളിവുകളുമായി ഒത്തു നോക്കും. ഡിഎന്‍എ പരിശോധന ഫലവും സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞതും കുറ്റപത്രത്തിലെ പ്രധാന തെളിവാകും.

ഡി ജി പി നാളെ ആലുവ പൊലീസ് ക്ലബിലെത്തുന്നുണ്ട്; ഇതിന് ശേഷമാവും പ്രതിയെ ജിഷയുടെ വീട്ടിലും പരിസരത്തും തെളിവെടുപ്പിന് കൊണ്ടുപോവുക: കൂടുതല്‍ തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതുണ്ടോ എന്നും നാളെ തീരുമാനം ഉണ്ടാകും. അമിറുല്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറിനെയും കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തുന്നതിനും ആസാമിലുള്ള പൊലീസ് സംഘം ശ്രമം തുടരുകയാണ്

Similar Posts